അങ്ങനെ ക്ലിഫിന്റെ ആദ്യ മകൾ ആനി ജോയെ ഡിസംബർ 31-ന് രാത്രി 11:55 ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. തുടർന്ന് അർദ്ധരാത്രിക്ക് ശേഷമാണ് ഇരട്ടക്കുട്ടികളിൽ ഒരാളായ എഫി റോസ് ജനിച്ചത്. 6 മിനിറ്റ് വ്യത്യാസത്തിൽ 12.1 ന് ആയിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. ഏവരെയും അത്ഭുതപ്പെടുത്തുന്ന ഈ ഇരട്ടക്കുട്ടികളുടെ ജനനത്തിന്റെ കഥയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇതിനെ തുടർന്ന് വ്യത്യസ്തങ്ങളായ നിരവധി കമന്റുകളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.
advertisement
അതേസമയം “ഇതിലെ മുതിർന്ന കുട്ടിക്ക് “എനിക്ക് നിന്നെക്കാൾ പ്രായമുണ്ട് “എന്ന് പറയാൻ കഴിയുമെന്നും മറ്റേയാൾക്ക് “നീ കഴിഞ്ഞ വർഷമാണ് ജനിച്ചത് “എന്ന് പറയാമെന്നും” ഒരാൾ കമന്റ് ചെയ്തു. “ഇത് വളരെ രസകരമാണ്. അവരുടേതായ രീതിയിൽ അവർ വ്യത്യസ്തരായിരിക്കും. ഗംഭീരം.” എന്നിങ്ങനെ നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
മറ്റു ചിലർക്കാകട്ടെ രസകരമായ ചില ചോദ്യങ്ങളും ഉണ്ടായിരുന്നു. ഈ മാതാപിതാക്കളുടെ 2023ലെ ടാക്സിനെ കുറിച്ചായിരുന്നു ഇവരുടെ അന്വേഷണം. 2022-ൽ ഇവർക്ക് ഒരു കുട്ടി മാത്രമാണ് ജനിച്ചത്.അതുകൊണ്ട് ആനി ജോ ക്ക് 2022-ലെ ക്ലെയിം ലഭിക്കുമെന്നും 2023-ലെ ക്ലെയിമിനായി എഫി റോസിന് ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും ഒരാൾ തമാശയായി കമന്റ് ചെയ്തു. എന്നാൽ ഇതിനു മറുപടിയായി വന്ന കമന്റ് ഇവർക്ക് ആശ്വാസം നൽകുന്ന ഒന്നായിരുന്നു. കാരണം ടെക്‌സസിൽ ഭ്രൂണം ആയിരിക്കുമ്പോൾ തന്നെ അവയെ ഒരു മനുഷ്യനായാണ് കണക്കാക്കുന്നതെന്നും അതിനാൽ 2022 ൽ ഗർഭിണിയായ എല്ലാ സ്ത്രീകൾക്കും നികുതിയിൽ അത് ക്ലെയിം ചെയ്യാൻ സാധിക്കുമെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ ഇതിലും അത്ഭുതപ്പെടുത്തുന്ന മറ്റൊരു ഇരട്ടക്കുട്ടികളുടെ കഥ കൂടി ഈ അടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.18 മാസത്തെ പ്രായവ്യത്യാസത്തിൽ ജനിച്ച ഇരട്ടക്കുട്ടികളായ സാറയുടെയും വില്ലിന്റെയും വീഡിയോയാണ് ടിക് ടോക്കിൽ വൈറലായി മാറിയത്. IVF ബീജസങ്കലനത്തിലൂടെ ഒരേ ദിവസം തന്നെ ഒരേ ബാച്ചിലെ ഭ്രൂണങ്ങളിൽ ആണ് ഇവരെ ഗർഭം ധരിക്കുന്നത്. എന്നാൽ സാറയുടെ ഭ്രൂണം ഇംപ്ലാന്റേഷന് മുമ്പ് ഏകദേശം രണ്ട് വർഷത്തോളം ഫ്രീസറിൽ സൂക്ഷിക്കുകയായിരുന്നു.