തന്റെ പല സഹപ്രവര്‍ത്തകരും സമാനമായ രീതിയില്‍ ഷൂസ് ധരിച്ചെത്തിയിരുന്നുവെന്നും എലിസബത്ത് പറഞ്ഞു. എന്നാല്‍ തനിക്കെതിരെ മാത്രമാണ് കമ്പനി നടപടി സ്വീകരിച്ചതെന്ന് എലിസബത്ത് പറഞ്ഞു. ഇതോടെയാണ് എലിസബത്ത് പരാതിയുമായി കോടതിയെ സമീപിച്ചത്.
ലണ്ടനിലെ ക്രോയിഡോണ്‍ ട്രിബ്യൂണ്‍ കോടതിയാണ് എലിസബത്തിന്റെ പരാതിയില്‍ നടപടി സ്വീകരിച്ചത്. വാദം കേട്ട കോടതി എലിസബത്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചു. കമ്പനിയിലെ ഡ്രസ് കോഡിനെപ്പറ്റി എലിസബത്തിനെ അറിയിക്കുന്നതില്‍ കമ്പനിയ്ക്ക് വീഴ്ച പറ്റിയെന്നും കോടതി പറഞ്ഞു.
പതിനെട്ടാം വയസിലാണ് എലിസബത്ത് കമ്പനിയില്‍ ജോലിയ്ക്ക് കയറിയത്. മൂന്ന് മാസത്തിന് ശേഷമാണ് തന്നെ കമ്പനിയില്‍ നിന്ന് പുറത്താക്കിയതെന്നും എലിസബത്ത് പറഞ്ഞു. തന്നെ മാനേജര്‍ പലപ്പോഴും കുട്ടിയായാണ് കണ്ടിരുന്നതെന്നും എലിസബത്ത് പറഞ്ഞു. സഹപ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും 20 വയസിന് മുകളില്‍ പ്രായമുള്ളവരായിരുന്നു. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകളെയെല്ലാം അധികൃതര്‍ എപ്പോഴും ചോദ്യം ചെയ്യുകയും സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്യുമായിരുന്നുവെന്നും എലിസബത്ത് പറഞ്ഞു.
advertisement
എലിസബത്തിന് കമ്പനിയിലെ ഡ്രസ് കോഡിനെപ്പറ്റി അറിയാമായിരുന്നുവെന്നാണ് കമ്പനി അധികൃതര്‍ കോടതിയില്‍ വാദിച്ചത്. അത്തരം വിവരങ്ങള്‍ നല്‍കിയിരുന്നുവെങ്കില്‍ ആ സമയത്ത് പരാതിക്കാരിയ്ക്ക് അയച്ച ഇമെയില്‍ സന്ദേശത്തില്‍ പരാമര്‍ശിക്കേണ്ടതായിരുന്നുവെന്നും കോടതി പറഞ്ഞു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നാണ് കമ്പനി വാദിച്ചത്.
കേസ് പരിഗണിച്ച കോടതി എലിസബത്തിന് നഷ്ടപരിഹാരം അനുവദിക്കുകയായിരുന്നു. എലിസബത്തിനെ ലക്ഷ്യം വെയ്ക്കുന്ന രീതിയില്‍ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ പെരുമാറി എന്ന വാദത്തോട് കോടതി യോജിച്ചു. എന്നാല്‍ പ്രായത്തിന്റെ പേരില്‍ തന്നെ അപമാനിച്ചുവെന്ന എലിസബത്തിന്റെ വാദം കോടതി തള്ളി.
ജോലിസ്ഥലങ്ങളില്‍ പ്രായം കുറഞ്ഞ ജീവനക്കാര്‍ക്ക് നേരെയുള്ള വിവേചനങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് ഈ കേസ് തിരികൊളുത്തി. ജോലിസ്ഥലത്തെ നയങ്ങളെക്കുറിച്ച് ജീവനക്കാരോട് കൃത്യമായി ആശയവിനിമയം നടത്തേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും പുതിയ ജീവനക്കാരോട് മാന്യമായ രീതിയില്‍ പെരുമാറേണ്ടതിന്റെ ആവശ്യകതയും അടിവരയിട്ടുപറയുന്ന കോടതി വിധിയാണിത്.