ഏറെ നാളായി പ്രണയത്തിലായിരുന്ന യുവാവുമായുള്ള വിവാഹമാണ് യുവതി ലളിതമായി ആഘോഷിച്ചത്. സൗത്ത് വെയില്‍ സ്വദേശിയായ 43 കാരി ലിസ് ക്ലിഫോണും 31കാരനായ മാറ്റുമാണ് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായത്. 2017-ലായിരുന്നു ഇവരുടെ മകള്‍ ജനിച്ചത്. ഏകദേശം 41,000 രൂപ മാത്രമാണ് ഇരുവരുടെയും വിവാഹത്തിന് ആകെ ചെലവായത്. ചടങ്ങിലേക്ക് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ക്ഷണമുണ്ടായിരുന്നില്ല.
Also read-ശരിക്കും ബമ്പറടിച്ചു; 133 ടിക്കറ്റുകൾ വാങ്ങിയ യുവാവിന് 736 കോടി ലോട്ടറി അടിച്ചു
advertisement
രജിസ്ട്രാഫീസില്‍ വെച്ചായിരുന്നു വിവാഹം. ഇവരുടെ രണ്ട് പെണ്‍മക്കളും ഏതാനും അയല്‍ക്കാരുമാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. അതില്‍ ഏറ്റവും ശ്രദ്ധയേം വിവാഹത്തിന് ലിസ് ധരിച്ച വസ്ത്രമാണ്. 3000 രൂപയ്ക്ക് ആമസോണില്‍ നിന്നാണ് അവര്‍ വിവാഹവസ്ത്രം വാങ്ങിയത്. ചെരുപ്പും ഇതിനൊപ്പം വാങ്ങി. വിവാഹത്തിന് ഒരുക്കിയ കേക്കിലും ലാളിത്യം പ്രകടമായിരുന്നു. ആകെ 940 രൂപയാണ് കേക്കിനായി ചെലവായത്.
വലിയ മണ്ഡപത്തിന് പകരം വീടിന്റെ അടുക്കളയില്‍ല്‍വെച്ചാണ് ഇരുവരും കേക്ക് മുറിച്ചത്. ബ്രിട്ടീഷ് വിവാഹത്തിന് സാധാരണ ശരാശരി 1.36 ലക്ഷം രൂപയോളം ചെലവാകാറുണ്ട്. ഇന്ത്യയിലാകട്ടെ വധുവിന്റെ മേക്ക്അപ്പിന് മാത്രം 40000 രൂപയോളം ചെലവ് വരും. ഇതിനിടെ ലിസിന്റെയും മാറ്റിന്റെയും ലാളിത്യം നിറഞ്ഞ സമീപനമാണ് സമൂഹ മാധ്യമം ചർച്ച ചെയ്യുന്നത്. ഇത് ആഡംബര വിവാഹത്തെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പ്പങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നു.