സ്വന്തം രക്ഷിതാക്കളിൽ നിന്ന് ജീവിത കാലം മുഴുവ൯ സാമ്പത്തിക സഹായം ലഭിക്കാ൯ വേണ്ടി കേസ് കൊടുത്തിരിക്കുകയാണ് ഇംഗ്ലണ്ടിലെ 41 വയസ്സുകാരനായ ഫൈസ് സിദ്ദീഖി എന്ന യുവാവ്. നിലവിൽ തൊഴിൽരഹിതനായ ഇദ്ദേഹം ഓക്സ്ഫോഡ് സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയ വ്യക്തിയാണ് എന്നതാണ് ഏറെ കൗതുകകരം.
ഫൈസിന്റെ രക്ഷിതാക്കളായ രക്ഷാന്ദ (69), ജാവേദ് (71) എന്നിവർ നിലവിൽ ദുബൈയിലാണ് താമസിക്കുന്നത്.
തന്റെ മാതാപിതാക്കൾ വളരെ സമ്പന്നരാണെന്ന്പറയുന്ന ഫൈസ് താ൯ ആരോഗ്യപരമായ ബുദ്ധിമുട്ടകൾ സഹിച്ച് വളർന്നതു കൊണ്ട് തന്നെ തനിക്ക് പണം നൽകൽ രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണെന്ന് അവകാശപ്പെടുന്നു. തന്റെ മാതാപിതാക്കൾ തനിക്ക് വേണ്ടത്ര നഷ്ടപരിഹാര തുക നൽകുന്നില്ലെങ്കിൽ അത് മനുഷ്യാവകാശ ലംഘനമാകുമെന്ന് നിരവധി നിയമ കമ്പനികളിൽ ജോലി ചെയ്ത് പരിചയമുള്ള ഫൈസ് പറയുന്നു.
advertisement
Also Read-4 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; 80 കഴിഞ്ഞ ദമ്പതികൾക്ക് 10 വർഷം കഠിനതടവ്
ഡെയിലി മെയിൽ റിപ്പോർട്ട് പ്രകാരം ഇദ്ദേഹം ഇപ്പോൾ സെൻട്രൽ ലണ്ടനിലെ സമ്പന്നർ താമസിക്കുന്ന ഹൈഡ് പാർക്കിലാണ് കഴിയുന്നത്. ഏകദേശം 10,13,64,914 രുപയാണ് ഇദ്ദേഹത്തിന്റെ രക്ഷിതാക്കളുടെ സമ്പാദ്യം. നിലവിൽ വീട് വാടക പോലും സ്വന്തമായി കൊടുക്കാത്ത ഇദ്ദേഹത്തിന്റെ രക്ഷിതാക്കൾ എല്ലാ ആഴ്ചയും 40,548 രൂപ ആദ്യമേ നൽകിപ്പോരുന്നുണ്ട്.
Also Read-ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ ഗർഭം ധരിച്ച് ഇരുപത്തിയെട്ടുകാരി; അന്തംവിട്ട് ഭാര്യയും ഭർത്താവും
പണത്തിനായി നേരത്തേയും കേസുകൾ കൊടുത്തിട്ടുണ്ട്. പഠനം കഴിഞ്ഞ് ജോലി കിട്ടാത്തതിനെ തുടർന്ന് വിദ്യാഭ്യാസം നിലവാരം പോര എന്നു പറഞ്ഞ് ഓക്സ്ഫോർഡ് സർവ്വകലാശാലക്കെതിരെ മുമ്പ് ഇയാൾ കേസ് കൊടുത്തിരുന്നു. സർവ്വകലാശാലയിലെ ക്ലാസുകൾ ബോറാണെന്നും അധ്യാപകനം നിലവാരമില്ലാത്തതാണെന്നും അദ്ദേഹം പരാതിയിൽ പറഞ്ഞിരുന്നു.
ഇതിന് പുറമെ തനിക്ക് വിഷാദ രോഗവും ഉറക്കമില്ലായ്മയും ഉണ്ടായിരുന്ന സമയത്ത് പരീക്ഷ നടത്തിയെന്നും അദ്ദേഹം ഓക്സ്ഫോർഡ് അധ്യാപകർക്കെതിരെ അക്ഷേപിക്കുന്നു. എന്നാൽ ഒരു മില്യണ്‍ പൗണ്ട് തുക ആവശ്യപ്പെട്ട് ഇദ്ദേഹം കൊടുത്ത കേസ് തെളിവില്ലാത്തതു കാരണം കോടതി തള്ളുകയായിരുന്നു.
അതേസമയം, മകന്റെ ശല്യം കാരണം ഇപ്പോൾ കൊടുത്തു കൊണ്ടിരിക്കുന്ന തുകയും വെട്ടിക്കുറക്കാനാണ് ഫൈസിന്റെ രക്ഷിതാക്കളുടെ പദ്ധതി. കുറച്ച് മാസങ്ങൾക്ക് മുമ്പ് കുടുംബ കോടതി തള്ളിയ ഇദ്ദേഹത്തിന്റെ കേസ് ഇപ്പോൾ അപ്പീൽ കോടതിയാണ് പരിഗണിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ ഈ കേസ് അപൂർവ്വമാമെന്നും യുകെയിലെ രക്ഷിതാക്കളുടെ അവകാശങ്ങൾ സംബന്ധിച്ച വിഷയത്തിൽ വളരെ നിർണ്ണായകമാവുമെന്നും ദി സൺ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ കുട്ടികളെ പരിപാലിക്കൽ രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ് എന്ന് സംബന്ധിച്ച് നിരവധി നിയമങ്ങളുണ്ടെങ്കിലും മുതിർന്നവർക്ക് ഇത് ബാധകമല്ല.