“യാത്ര വളരെ നല്ലതായിരുന്നു. പക്ഷേ എയർ ക്രാഫ്റ്റിലെ സർവീസും ക്യാബിന്റെ അവസ്ഥയും ഒരു തരത്തിലും യാത്രക്കാരെ ഇന്ത്യയിലേക്ക് ആകർഷിക്കുന്നതല്ല. ഇത്തരം ഫ്ളൈറ്റുകൾ എങ്ങനെയാണ് അന്താരാഷ്ട്ര തലത്തിൽ മറ്റ് എയർ ക്രാഫ്റ്റുകളോട് കിടപിടിക്കുക. 787 എയർ ക്രാഫ്റ്റിന്റെ ഈ അവസ്ഥ ലജ്ജാവഹമാണ്. ഈ അവസ്ഥ നിങ്ങൾ തന്നെ ഒന്ന് കണ്ടു നോക്കൂ ” എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം തന്റെ എക്സ് അക്കൗണ്ടിൽ മന്ത്രി പങ്കുവച്ചത്.
ചിത്രം വൈറലായതോടെ വിശദീകരണവുമായി വിമാന കമ്പനി രംഗത്ത് എത്തി. “നിങ്ങൾക്കുണ്ടായ അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഇങ്ങനെയൊരു വീഴ്ച മുൻപൊരിക്കലും ഞങ്ങളുടെ ഉപഭോക്താക്കൾ നേരിട്ടിട്ടില്ല. യാത്രക്കാർക്ക് വിമാനത്തിലെ ഓരോ നിമിഷവും ഏറ്റവും മികച്ചതായിരിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. ഇതൊരു ഒറ്റപ്പെട്ട സംഭവം മാത്രമാണ് എന്ന് താങ്കൾ മനസ്സിലാക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.” എന്നായിരുന്നു വിസ്താരാ മന്ത്രി രാജീവ് ചന്ദ്രശേഖറിന് നൽകിയ മറുപടി.
Also read-‘ഈ കഷ്ടപ്പാടൊക്കെ ആരോട് പറയാനാണ്; ടൊവിനോ കുറെ സഹായിച്ചു’; ദിലീപ്
” വിമാനത്തിലെ സർവീസും ഒപ്പം തന്നെ ആദ്യ കാഴ്ചയിൽ കിട്ടുന്ന അനുഭവവും രണ്ടും പ്രധാനമാണ് ” എന്നായിരുന്നു ഇതിന് ഒരാളുടെ കമന്റ്.
“കഴിഞ്ഞ ആഴ്ചയാണ് എന്റെ സഹോദരി എയർ ഇന്ത്യ വിമാനച്ചിൽ അമേരിക്കയിൽ നിന്നും ഇന്ത്യയിലേക്ക് വന്നത്, അവൾക്ക് നേരിട്ട അനുഭവവും സമാനമായിരുന്നു. ഫ്ളൈറ്റിൽ ഹെഡ്‌ഫോൺ ഉപയോഗിക്കാൻ അനുവദിച്ചില്ല എന്ന് മാത്രമല്ല ഹെല്പ് ബട്ടൺ അമർത്തിയാൽ പോലും ആരും സഹായത്തിനായി എത്തുന്നുണ്ടായിരുന്നില്ല ” എന്നാണ് പോസ്റ്റിന് താഴെ വന്ന മറ്റൊരു കമന്റ്.