യുപിയിലുള്ള ഫട്ടുപുരിലെ ഷീലാ ദേവിയുടെ മകൾ പിങ്കിയും ജൗൻപൂർ ജില്ലയിലെ ജയറാംപൂർ സ്വദേശിയായ ഗൗതമുമായുള്ള വിവാഹത്തിനിടെയാണ് സംഘർഷം ഉണ്ടായത്. ബുധനാഴ്ച രാത്രി വിവാഹ ഘോഷയാത്ര എത്തിയപ്പോൾ മദ്യലഹരിയിലായിരുന്ന വരൻ സ്റ്റേജിൽ നിന്ന് അസഭ്യം പറയുകയായിരുന്നു. ഇത് കണ്ട് ചിലർ സ്റ്റേജിൽ കയറി ചോദ്യം ചെയ്തപ്പോൾ വരൻ അവിടെ നിന്ന് ഇറങ്ങിപ്പോയതായി വധുവിന്‍റെ അമ്മ ഷീലാ ദേവി പറഞ്ഞു.
അതിനുശേഷം സ്റ്റേജിന് പിന്നിൽ നിന്ന് വരൻ കഞ്ചാവ് വലിക്കുന്നതും ഇവർ കണ്ടു. ഇതിൽ പ്രകോപിതയായ വധു, വിവാഹത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇരു കുടുംബങ്ങളും തമ്മിലുള്ള പ്രശ്നം രൂക്ഷമായതോടെ പോലീസ് സ്ഥലത്തെത്തുകയും ഇരുവിഭാഗങ്ങളോടും ഒത്തുതീര്‍പ്പിന് നിര്‍ദ്ദേശിക്കുകയും ചെയ്തു . പൊലീസുകാര്‍ ഇടപെട്ടതോടെ വരനെയും കുടുംബത്തെയും പിറ്റേ ദിവസം രാവിലെ വിവാഹച്ചടങ്ങുകൾ നടത്താതെ വരന്റെ വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു.
advertisement
