യുവാവിന് ഒരിക്കൽ മാത്രമാണ് പാമ്പ് കടിയേറ്റതെന്നും ബാക്കി അഞ്ചുതവണയും കടിച്ചതായി യുവാവിന്റെ മനസിന്റെ തോന്നൽ മാത്രമായിരുന്നുവെന്നുമാണ് വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ കണ്ടെത്തൽ. യുവാവിന് മാനസികമായ ചികിത്സ ആവശ്യമാണെന്ന് ഡെപ്യൂട്ടി സിഎംഒ ഡോ. ആർ കെ വര്‍മ പറഞ്ഞു.
ജൂൺ രണ്ടിന് ആയിരുന്നു യുവാവിന് ആദ്യമായി പാമ്പുകടിയേറ്റത്. കിടക്കയിൽ നിന്ന് എണീക്കുന്നതിനിടയിലാണ് വികാസിനെ പാമ്പ് കടിച്ചത്. തുടർന്ന് ഇയാളെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ നൽകുകയും ചെയ്തു. അങ്ങനെ ജൂൺ രണ്ടിനും ജൂലൈ 6നും ഇടയിലായി യുവാവിന് 6 തവണ പാമ്പുകടിയേറ്റുവെന്ന് യുവാവ് അവകാശപ്പെട്ടിരുന്നു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കുകയായിരുന്നു. പാമ്പ് നിശ്ചിത ഇടവേളയിൽ തന്നെ കടിച്ചു എന്നത് യുവാവിന്റെ മനസിന്റെ തോന്നലായിരുന്നുവെന്നാണ് സംഘത്തിന്റെ കണ്ടെത്തൽ.
advertisement