രാജ്യത്തെ ഓരോ പൗരന്റെയും പ്രാധാന്യം എത്രത്തോളമാണെന്നും ഓരോ വോട്ടും രാജ്യത്തിൻറെ അടുത്ത നേതാക്കളെ തിരഞ്ഞെടുക്കുന്നതിൽ എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നും കാണിക്കുന്നതാണ് വീഡിയോ. വീഡിയോ ഇതിനകം തന്നെ ജനഹൃദയങ്ങള്‍ കീഴടക്കി കഴിഞ്ഞു. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ അഭിപ്രായങ്ങളുമായി എത്തുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങളാണ് യുപി പൊലീസ് സോഷ്യല്‍ മീഡിയില്‍ പോസ്റ്റ് ചെയ്തത്. ഉത്തർ പ്രദേശിലെ പൊലീസ് കോണ്‍സ്റ്റബിളായ പവന്‍ കുമാര്‍ വോട്ട് (Vote) ചെയ്യാനായി നടക്കാന്‍ പോലും കഴിയാത്ത ഒരു വയോധികയെ പോളിംഗ് ബൂത്തിലേക്ക് ചുമന്നു കൊണ്ട് പോകുന്നതാണ് വീഡിയോ. ഗൊരഖ്പൂര്‍ ജില്ലയില്‍ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ.
advertisement
സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിനു ശേഷം 30,000ത്തിലധികം പേരാണ് വീഡിയോ കണ്ടത്. മാത്രമല്ല നെറ്റിസണ്‍മാരില്‍ നിന്ന് ധാരാളം പ്രതികരണങ്ങള്‍ വീഡിയോയ്ക്ക് ലഭിക്കുകയും ചെയ്തു. വൃദ്ധയെ വോട്ട് ചെയ്യാന്‍ സഹായിച്ച കോണ്‍സ്റ്റബിളിന് വലിയ അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.
ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 10 ന് ആരംഭിച്ച നിയമസഭാ തിരഞ്ഞെടുപ്പ് ഒരു മാസമാണ് നീണ്ടുനിന്നത്. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം മാര്‍ച്ച് 3 വ്യാഴാഴ്ച നടന്നു. വോട്ടെണ്ണല്‍ മാര്‍ച്ച് 10 ന് നടക്കും.
നേരത്തെ, ബറാത്തുമായി വിവാഹ വേദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് വോട്ട് രേഖപ്പെടുത്താന്‍ ആദ്യം പോളിംഗ് സ്റ്റേഷനിലെത്തിയ വരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മൊഹാലിയിലായിരുന്നു സംഭവം. വാര്‍ഡിലെ 12-ാം നമ്പര്‍ ബൂത്തിലെ ബല്‍ജീത് സിംഗ് ആണ് മാതാപിതാക്കളോടൊപ്പം രാവിലെ വോട്ടു ചെയ്യാന്‍ എത്തിയത്.
'വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എന്റെ വാര്‍ഡില്‍ നിന്ന് അനുയോജ്യമായ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്തം ഉള്ളതിനാല്‍ ഫ്രാഞ്ചൈസിക്കുള്ള എന്റെ അവകാശം വിനിയോഗിക്കാനാണ് ഞാന്‍ വന്നത്. പോളിംഗ് ബൂത്തില്‍ എത്തുന്നതിന് മുമ്പ് ഞാനും എന്റെ മാതാപിതാക്കളും ഒരു പ്രാദേശിക ഗുരുദ്വാരയില്‍ പ്രണാമം അര്‍പ്പിച്ചു. ലോക്സഭയിലായാലും നിയമസഭയിലായാലും മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലായാലും വോട്ട് എനിക്ക് പ്രധാനമാണ്'', ബല്‍ജീത് സിംഗ് പറഞ്ഞു.
ഡെപ്യൂട്ടി കമ്മീഷണര്‍ ഗിരീഷ് ദയാലന്‍ ബല്‍ജീത്തിന് ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.