മോഷ്ടാക്കളിൽ പ്രധാനിയെന്ന് സംശയിക്കുന്നയാൾ ബേക്കറിയുടെ സിസിടിവി ക്യാമറയിൽ പതിഞ്ഞതാണ് മോഷ്ടാവിനെ പിടികൂടുന്നതിനുള്ള ഒരു നൂതന ആശയത്തിലേക്ക് ബേക്കറി ഉടമകളെ നയിച്ചത്. കൃത്യമായ ചിത്രം ലഭിച്ചില്ലെങ്കിലും മോഷ്ടാവിന്റെ വലത് ചെവി ഉൾപ്പെടുന്ന മുഖത്തിന്റെ ഒരു വശവും പുറകുവശവും ശരിയായി പതിഞ്ഞിട്ടുണ്ട്.
കുറ്റകൃത്യങ്ങളിൽ നിന്ന് മുക്തി നേടാൽ ഒരു ബിസ്ക്കറ്റ് കഴിക്കാം എന്ന ക്യാമ്പയിനോടെ ബേക്കറി പുറത്തിറക്കിയ പുതിയ ബിസ്കറ്റിന്റെ ഒത്തനടുവിൽ മോഷ്ടാവിന്റെ ചിത്രം പ്രിന്റ് ചെയ്തിട്ടുണ്ട്. ഉടമകളായ കെയ്റനും എറിക് ക്രെയ്‌ഗുമാണ് ഈ പുതിയ ആശയത്തിന് പിന്നിൽ. ഫോട്ടോയ്ക്ക് ചുറ്റും കടും ചുവപ്പ് നിറമുള്ള ബട്ടർ ക്രീം നൽകിയാണ് ബിസ്കറ്റിന്റെ ഡിസൈൻ ചെയ്തിരിക്കുന്നത്.
advertisement
പ്രദേശ വാസികൾക്ക് ബിസ്കറ്റിന് മുകളിലെ ചിത്രം കണ്ട് ആളെ തിരിച്ചറിയുവാൻ സാധിക്കുമോ എന്നു പരിശോധിക്കുകയായിരുന്നു ഉടമകളുടെ ലക്ഷ്യം. മേയ് 2 ന് വിറ്റ ബിസ്കറ്റിലാണ് പ്രതിയുടെ 'ലുക്ഔട്ട് നോട്ടീസ്' പതിപ്പിച്ചത്. മേയ് 1 ന് ബേക്കറി ഉടമകൾ തങ്ങളുടെ ഫേസ്ബുക്ക് പേജിൽ പുതിയ ബിസ്കറ്റ് വാങ്ങുന്നതിന് ആളുകളെ ക്ഷണിച്ചു കൊണ്ടൊരു പോസ്റ്റും ചെയ്തിരുന്നു. പുതിയ ബിസ്കറ്റ് വാങ്ങാൻ വരുന്നവർ ബിസ്കറ്റിൽ പതിപ്പിച്ച ചിത്രത്തിലെ ആളെ തിരിച്ചറിയുണ്ടോ എന്ന് നിരീക്ഷിക്കാനും പദ്ധതിയിട്ടു.
Also Read- തീ തുപ്പുന്ന അഗ്നിപർവ്വതത്തിൽ വച്ചുണ്ടാക്കിയ ഒന്നാന്തരം പിസ
ആളെ തിരിച്ചറിയുന്നവർ ഉടനെ വിവരം മിൽവോക്കി പോലീസ് ഡിപാർട്മെന്റിലോ ക്രൈം സ്റ്റോപ്പർ എന്ന സംഘടനയെയോ അറിയിക്കണമെന്ന് പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു. അതേസമയം പുതിയ ബിസ്കറ്റ് പോസ്റ്റർ ഫലം കണ്ടുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. ബിസ്ക്കറ്റ് വാങ്ങിയവരും, ഫേസ്ബുക്ക് പോസ്റ്റ് കണ്ടവരും സാധ്യതയുള്ള മുഖങ്ങളെ കുറിച്ചും ആളുകളെക്കുറിച്ചുമുള്ള വിവരങ്ങൾ പൊലീസിന് നൽകിക്കൊണ്ടിരിന്നു. ഒരാഴ്ചക്ക് ശേഷം പ്രതിയെ പോലീസ് തിരിച്ചറിഞ്ഞെങ്കിലും ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ തിരിച്ചറിഞ്ഞ വിവരം പോസ്റ്റിനു താഴെ ബേക്കറി അധികൃതർ കമന്റായി രേഖപ്പെടുത്തി. ബിസ്കറ്റ് വാങ്ങിയും അല്ലാതെയും പ്രതിയെ തിരിച്ചറിയുന്നതിന് ആവശ്യമായ തെളിവുകൾ നൽകിയ എല്ലാവരോടുമുള്ള നന്ദിയും കമെന്റിലൂടെ ബേക്കറി ഉടമകൾ അറിയിച്ചു.
കടയിൽ കയറി മോഷ്ടിച്ച കള്ളന് ജോലി വാഗ്ദാനം ചെയ്ത റസ്റ്റോറന്റ് ഉടമയുടെ വാർത്ത അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ വാർത്ത പ്രചരിച്ചതോടെ നിരവധി പേരാണ് റസ്റ്റോറന്റ് ഉടമയെ പ്രശംസിച്ച് രംഗത്ത് എത്തിയത്. ദയയുടെയും ക്ഷമയുടെയും പര്യായമാണ് ഇദ്ദേഹമെന്ന് നിരവധി പേർ കമന്റ് ചെയ്തിരുന്നു.