താരം വിധികര്‍ത്താവായ ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർഥി തന്റെ ജീവിത കഥ പറഞ്ഞപ്പോഴായിരുന്നു വരലക്ഷ്മിയുടെയും തുറന്നുപറച്ചിൽ. കെമി എന്ന മത്സരാർഥിയാണ് തനിക്ക് കുടുംബത്തില്‍നിന്നുണ്ടായ മോശം അനുഭവങ്ങള്‍ ആദ്യം തുറന്നുപറഞ്ഞത്. പിന്നാലെ പെണ്‍കുട്ടിയ്ക്ക് കുടുംബത്തില്‍ നിന്നും നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ക്ക് സമാനമായ അനുഭവം തനിക്കും സംഭവിച്ചിട്ടുണ്ടെന്ന് വരലക്ഷ്മി പറഞ്ഞു. കുട്ടിയായിരുന്നപ്പോൾ തന്നെ അഞ്ചിലധികം ആളുകൾ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നായിരുന്നു വരലക്ഷ്മി പറഞ്ഞത്. തന്റെ മാതാപിതാക്കൾക്ക് ജോലി തിരക്ക് ആയതിനാൽ, അവർ തന്നെ നോക്കാൻ മറ്റ് ആളുകളെ ചുമതലപ്പെടുത്തിയിരുന്നുവെന്നും വരലക്ഷ്മി പറഞ്ഞു. തനിക്ക് കുട്ടികളിലെന്നും പക്ഷെ കുട്ടികളെ ഗുഡ് ടെച്ചിനെക്കുറിച്ചും ബാഡ് ടെച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപെടുന്നതായും താരം പറഞ്ഞു. സംസാരിക്കുന്നതിനിടെ വരലക്ഷ്മി നിയന്ത്രണംവിട്ട് കരയുന്ന വിഡിയോയും പുറത്തുവരുന്നുണ്ട്.
advertisement
പൊതുമധ്യത്തില്‍ വന്ന് പൊതുവേ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കാന്‍ താല്‍പര്യമില്ലാത്ത താന്‍ കെമിയ്ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നും ഷോക്കിടെ നടി പറയുന്നു.നടന്‍ ശരത്കുമാറിന്റേയും ആദ്യഭാര്യ ഛായാദേവിയുടേയും മകളാണ് വരലക്ഷ്മി ശരത്കുമാര്‍. 2012-ല്‍ തമിഴ് ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടി മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.