TRENDING:

'സാറിന്റെ മകൻ ജയിച്ചു കേട്ടോ ; ഞങ്ങൾ എല്ലാവരും സാറിന്റെ മകനെ ജയിപ്പിച്ചു'; കബറിടത്തിനരികിൽ പൊട്ടിക്കരഞ്ഞ് ശശികുമാര്‍

Last Updated:

കണ്ണ് നിറപ്പിക്കുന്നതായിരുന്നു ആ കാഴ്ച.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചപ്പോൾ കേരളം ഒന്നടങ്കം ആ വിജയം ഉമ്മൻ ചാണ്ടിക്ക് നൽകുന്നതാണ് കാണുന്നത്. പല കോണുകളിൽ നിന്ന് ചാണ്ടി ഉമ്മന്റെ വിജയം ആഘോഷിക്കുന്ന വീഡിയോ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നിൽക്കുകയാണ്. ഇപ്പോഴിതാ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിനരികിൽ പൊട്ടിക്കരഞ്ഞ് ശശികുമാറിൻരെ വീഡിയോയാണ് വൈറലാകുന്നത്. സാറിന്റെ മകൻ ജയിച്ചു കേട്ടോ, ഞങ്ങൾ എല്ലാവരും സാറിന്റെ മകനെ ജയിപ്പിച്ചു എന്ന‌് പറ‍ഞ്ഞ് കരയുന്ന ശശികുമാറിനെയാണ് വീഡിയോയിൽ കാണുന്നത്.
advertisement

തനിക്ക് മാത്രം ആരുമില്ലെന്നും ഇനി സാറിന്റെ മകൻ ഉണ്ടെന്നും അവനെ ഞാൻ എന്റെ അനിയൻകുട്ടനായി കാണുമെന്നും വികാരനിർഭരമായി ശശികുമാർ‌ പറഞ്ഞു. അവിടെ കൂടിനിൽക്കുന്ന ആരെയും കണ്ണ് നിറപ്പിക്കുന്നതായിരുന്നു ആ കാഴ്ച.

Also read-Chandy Oommen | ‘ഞാൻ ഉറപ്പു നൽകുന്നു, നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി…. ചാണ്ടി ഉമ്മൻ’

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മന്റെ കുതിപ്പ്. തുടക്കം മുതൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായിരുന്നു ലീഡ്. ബസേലിയസ് കോളേജിൽ രാവിലെ 8.10ഓടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'സാറിന്റെ മകൻ ജയിച്ചു കേട്ടോ ; ഞങ്ങൾ എല്ലാവരും സാറിന്റെ മകനെ ജയിപ്പിച്ചു'; കബറിടത്തിനരികിൽ പൊട്ടിക്കരഞ്ഞ് ശശികുമാര്‍
Open in App
Home
Video
Impact Shorts
Web Stories