TRENDING:

'ഇത് സ്പെഷ്യൽ മസാല'; ലാലു ജിയുടെ സിക്രട്ട് റെസിപ്പി'; ചമ്പാരൻ മട്ടൻ കറി ഉണ്ടാക്കുന്ന തിരക്കിൽ രാഹുലും ലാലുവും

Last Updated:

തനിക്ക് പാചകം ചെയ്യാനറിയാമെങ്കിലും താനൊരു വിദഗ്‌ദ്ധനല്ലെന്ന് രാഹുൽ പറയുന്നതും വീഡിയോയിൽ കാണാം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാഷ്ട്രിയ ചർച്ചകൾക്ക് ഒരു ചെറിയ ഇടവേള. ഇനി അൽപ്പം പാചകമാകാം. കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും ആർജെഡി നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും തമ്മിലുളള പാചക വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ബിഹാറിലെ പ്രശസ്തമായ ചമ്പാരൻ മട്ടൻ പാകം ചെയ്യാൻ ലാലൂ രാഹുലിനെ പഠിപ്പിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. ഏഴ് മിനിറ്റ് നീണ്ടു നിൽക്കുന്ന വീഡിയോയാണ് രാഹുൽ ​ഗാന്ധി പങ്കുവച്ചത്. ഇതിനിടെയിൽ രാഷ്ട്രിയവും ചർച്ച വിഷയമായി.
advertisement

Also read-‘വൈകുന്നേരങ്ങളിലെ സൗജന്യ മസാലദോശയും ഫില്‍ട്ടര്‍ കാപ്പിയും’: ചന്ദ്രയാനു പിന്നിലെ ശാസ്ത്രജ്ഞരുടെ വിജയ ഫോര്‍മുല

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യൂറോപ്പിൽ പഠിച്ച കാലത്ത് തനിച്ചായിരുന്നു താമസമെന്നും അതുകൊണ്ട് പാചകം പഠിക്കേണ്ടിവന്നു. പക്ഷേ പാചകത്തിൽ വൈദ​ഗ്ധ്യമില്ല. എന്നാൽ പാചകകലയിൽ ലാലു വിദ​ഗ്ധനാണെന്ന് രാഹുൽ വീഡിയോയില്‍ പറയുന്നുണ്ട്. എപ്പോഴാണ് പാചകം പഠിച്ചതെന്ന് രാഹുൽ ചോദിക്കുമ്പോൾ താൻ ആറോ ഏഴോ ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പാചകത്തിൽ ശ്രദ്ധിച്ചിരുന്നെന്ന് ലാലു പറയുന്നതും വീഡിയോയിൽ കാണാം. പട്‌നയിലെ സഹോദരങ്ങളെ കാണാൻ പോയ നേരമാണ് പാചകത്തിന്റെ ബാലപാഠങ്ങൾ പഠിച്ചതെന്നും ലാലു പ്രസാദ് രാ​ഹുലിനോട് പറഞ്ഞു

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ഇത് സ്പെഷ്യൽ മസാല'; ലാലു ജിയുടെ സിക്രട്ട് റെസിപ്പി'; ചമ്പാരൻ മട്ടൻ കറി ഉണ്ടാക്കുന്ന തിരക്കിൽ രാഹുലും ലാലുവും
Open in App
Home
Video
Impact Shorts
Web Stories