വേദനയെടുത്ത കുഞ്ഞുകൈയിൽ പതിയെ ഊതി വേദന മാറ്റുന്നു. വീണ്ടും പഴയ അതേ ആർജ്ജവത്തോടെ ഡ്രംസ് വായനയിൽ മുഴുകുകയാണ് കുഞ്ഞുമിടുക്കൻ. പപ്പ പാട്ട് അവസാനിക്കുമ്പോൾ ചിരിച്ചു കൊണ്ട് ഡ്രംസ് വായനയും അവസാനിപ്പിക്കുന്നു.
This baby playing the drums with daddy is the best thing you’ll see today.
അമേരിക്കയിലെ മുൻ പ്രൊഫഷണൽ ബാസ്കറ്റ് ബോൾ കളിക്കാരനായ റെക്സ് ഷംപാൻ ആണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കു വെച്ചിരിക്കുന്നത്. തലയൊക്കെയാട്ടി താളം പിടിച്ചാണ് ഈ കുരുന്ന് ഡ്രംസ് വായിക്കുന്നത്. പതിയെ താളം പിടിച്ച് ചിരിച്ചു കൊണ്ടാണ് വായന അവസാനിപ്പിക്കുന്നത്.
നിരവധി പേരാണ് കുഞ്ഞിന്റെ പ്രകടനത്തെ അഭിനന്ദിച്ച് എത്തിയത്. പ്രശംസിക്കാൻ വാക്കുകളില്ലെന്ന് ആയിരുന്നു മിക്കവരും പറഞ്ഞത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 07, 2020 3:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
VIRAL VIDEO | 'ആദ്യം താളമിട്ടു, പിന്നെയങ്ങ് തകർത്തു'; ഡ്രംസിൽ താളം പിടിച്ച് മനം കവർന്ന് കുരുന്ന്