TRENDING:

Viral video | എന്റെ ബോധം പോയെ! വധുവിനെ കണ്ട് വരൻ ബോധംകെട്ട് വീണു; വീഡിയോ വൈറൽ

Last Updated:

വിവാഹവേദിയിൽ പകർത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പലർക്കും വിവാഹം (wedding) അവരുടെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ നിമിഷങ്ങളിൽ ഒന്നാണ്. തനിക്ക് ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയുന്ന ഒരാളുമായി ജീവിതം ചെലവഴിക്കാൻ ആരംഭിക്കുന്ന മുഹൂർത്തം കഴിയുന്നത്ര ആസ്വദിക്കുന്നവരാണവർ. വിവാഹ വീഡിയോ പകർത്തുന്നത് ആ ഓർമ്മ എക്കാലവും സൂക്ഷിക്കുക എന്ന ഉദ്ദേശത്തിലുമാണ്.
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

അത്തരമൊരു വിവാഹത്തിൽ, വരന്റെ പ്രതികരണം ക്യാമറയിൽ പതിഞ്ഞിരിക്കുകയാണ്. വിവാഹ വേദിയിൽ വരനും സുഹൃത്തുക്കളും വധുവിനെ കാത്തിരിക്കുന്നതാണ് വീഡിയോയിൽ. വധു വിവാഹ മണ്ഡപത്തിൽ പ്രവേശിച്ചയുടൻ തന്നെ വരൻ അവളെ കണ്ട് ആവേശഭരിതനാകുന്നു. പിന്നെയതാ, കൂട്ടുകാരുടെ കൈകളിലേക്ക് വരൻ നിന്ന നിൽപ്പിൽ പിന്നിലേക്ക് പതിക്കുന്നു.

വധുവിനെ കണ്ടതിന് ശേഷം വരൻ ആവേശഭരിതനാകുന്നു, തുടർന്ന് വേദിയിൽ ബോധരഹിതനായി വീഴുന്നപോലെ അഭിനയിക്കാൻ തുടങ്ങുന്നു. എന്നാൽ, വരൻ അഭിനയിക്കുന്നതാണെന്നു വീഡിയോയിൽ വ്യക്തമായി കാണാം. വധുവിനെ കണ്ട ശേഷം, ബോധരഹിതനായ വരൻ വീണ്ടും എഴുന്നേറ്റു, തുടർന്ന് തന്റെ വധുവിനെ വേദിയിലേക്ക് സന്തോഷത്തോടെ വിളിക്കുന്നു. വധുവിനെ വരവേൽക്കുമ്പോൾ വരന്റെ മുഖത്ത് പുഞ്ചിരി പടരുന്നു. വീഡിയോ എപ്പോൾ, എവിടെ നിന്നാണെന്ന് അറിയില്ല, പക്ഷേ പ്രേക്ഷകരുടെ സ്നേഹം വാരിക്കൂട്ടി വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലാകുകയാണ്.

advertisement

സോഷ്യൽ മീഡിയയിൽ ആളുകൾ ഈ വീഡിയോ വളരെയധികം ലൈക്ക് ചെയ്തുകഴിഞ്ഞു. wedabout എന്ന അക്കൗണ്ട് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ അപ്‌ലോഡ് ചെയ്തപ്പോൾ തന്നെ ആളുകൾ ഇത് വളരെയധികം ഇഷ്ടപ്പെട്ടു തുടങ്ങി. ഈ വീഡിയോ പങ്കുവെച്ചുകൊണ്ട്, 'നിങ്ങളുടെ പ്രിയപ്പെട്ട വ്യക്തിയെ വിവാഹം കഴിക്കുമ്പോൾ' എന്ന വാചകവും വീഡിയോക്കൊപ്പം പ്രത്യക്ഷപ്പെട്ടു. നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് കാണാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ പങ്കാളിയെ അല്ലെങ്കിൽ ഇഷ്‌ടവ്യക്തിയെ ടാഗ് ചെയ്യുക. മറ്റ് നിരവധി ഉപയോക്താക്കളും ഈ വീഡിയോയെക്കുറിച്ചുള്ള അവരുടെ പ്രതികരണം നൽകി.

advertisement

Summary: Video of a wedding celebration gone viral on Instagram shows a young man pretending to faint upon seeing his bride entering the wedding venue. The video posted on Instagram has been liked and commented the most. It is not known where the video is taken

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral video | എന്റെ ബോധം പോയെ! വധുവിനെ കണ്ട് വരൻ ബോധംകെട്ട് വീണു; വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories