യാത്രക്കാരിലൊരാളാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഇയാള്‍ യാത്രയ്ക്കിടെ സഹയാത്രികരെ സമീപിക്കുന്നത് വീഡിയോയില്‍ കാണാം. വലിയ തോതിലുള്ള വിമര്‍ശനമാണ് ഇതിനെതിരേ ഉയരുന്നത്. സുരക്ഷാ പരിശോധനകള്‍, സ്‌റ്റേഷനിലെ നിരീക്ഷണം, ക്രമസമാധാനം പാലിക്കുന്നതിനുള്ള നടപടികള്‍ എന്നിവയെക്കുറിച്ച് മെട്രോ ഉപഭോക്താക്കള്‍ അധികൃതരെ ചോദ്യം ചെയ്തു.
മന്ത്രി സ്‌ക്വയര്‍ സാബിഗെ റോഡിനും ശ്രീരാംപുര സ്റ്റേഷനുമിടയില്‍ സഞ്ചരിക്കുന്ന ട്രെയിനിന്‍റെ അവസാന കോച്ചിലൂടെയാണ് ഇയാള്‍ പണത്തിനായി യാത്രക്കാരെ സമീപിക്കുന്നത്. ഇതില്‍ നിരവധി പേര്‍ സോഷ്യൽ മീഡിയയിൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും അടിയന്തര നടപടി സ്വീകരിക്കാത്തതില്‍ വിമര്‍ശിക്കുകയും ചെയ്തു.
''നമ്മമെട്രോ ട്രെയിനില്‍ ഒരാള്‍ യാചിക്കുന്നതാണ് ഇതെന്ന്'' വൈറലായ വീഡിയോയുടെ കാപ്ഷനില്‍ പറയുന്നു. ''മജസ്റ്റിക്കില്‍ നിന്ന് ടിക്കറ്റെടുത്ത് ട്രെയിനിനുള്ളില്‍ കയറിയ ഇയാള്‍ ദാസറഹള്ളിയില്‍ എത്തിയപ്പോള്‍ പുറത്തിറങ്ങി. ട്രെയിനിനുള്ളില്‍ കയറിയ ഇയാള്‍ യാത്രക്കിടെ മറ്റ് യാത്രക്കാരുടെ അടുത്ത് യാചിക്കാന്‍ തുടങ്ങി. എന്നാല്‍ ഹോംഗാര്‍ഡുകളുടെ പതിവ് പെട്രോളിംഗിനിടെ അത്തരമൊരു പ്രവര്‍ത്തി കണ്ടെത്താന്‍ കഴിഞ്ഞില്ല,'' ബിഎംആര്‍സിഎല്‍ അറിയിച്ചു.
പ്രതികരിച്ച് മെട്രോ ഉദ്യോഗസ്ഥര്‍
''ഈ സംഭവം എപ്പോഴാണ് നടന്നതെന്ന് ഞങ്ങള്‍ അറിയില്ല. ടിക്കറ്റ് വാങ്ങിയ ശേഷം ഇയാള്‍ ഗ്രീന്‍ ലൈന്‍ സ്‌റ്റേഷനിലെ പെയ്ഡ് ഏരിയയിലേക്ക് പ്രവേശിച്ചതായി തോന്നുന്നുവെന്ന്'' ഒരു ബിഎംആര്‍സിഎല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
മെട്രോ ട്രെയിനുകളിലോ സ്‌റ്റേഷനുകളിലോ ഭിക്ഷ യാചിക്കുന്നതിന് അനുമതിയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ''ഞങ്ങളുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇത്തരം പ്രവൃത്തികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സാധനങ്ങള്‍ വില്‍ക്കല്‍, ഭിക്ഷാടനം, ഉച്ചത്തില്‍ പാട്ടുകള്‍ പ്ലേ ചെയ്യുക, വികലാംഗര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും നീക്കി വെച്ചിരിക്കുന്ന സീറ്റുകളില്‍ ഇരിക്കുക തുടങ്ങിയവ നിരീക്ഷിക്കാന്‍ ജീവനക്കാര്‍ കോച്ചുകളില്‍ സഞ്ചരിക്കുന്നുണ്ട്,'' ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
മുമ്പും ബെംഗളൂരു മെട്രോയില്‍ നിന്ന് ഒരാള്‍ ഭിക്ഷയെടുക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. 2024 ഡിസംബറിലാണ് ദൃശ്യങ്ങള്‍ പുറത്തുവന്നത്. യാത്രക്കാരുടെ നേരെ കൈകള്‍ നീട്ടി ഇയാള്‍ ഭിക്ഷ യാചിക്കുന്നത് വീഡിയോയില്‍ കാണാം. ട്രെയിനിലെ യാത്രക്കാര്‍ തന്നെയാണ് ഇത് പകര്‍ത്തിയത്.