Also Read പൊട്ടിച്ചൊഴിച്ച മുട്ടയ്ക്കുള്ളിൽ ഒരു കോഴിക്കുഞ്ഞ്; യുവതി പങ്കുവച്ച വീഡിയോ വൈറലാകുന്നു
ട്വിറ്റർ ടൈം ലൈനിൽ യൂട്യൂബ് പോസ്റ്റ് ചെയ്ത വീഡിയോ ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് വൈറലായി മാറിയത്. ഇതിനകം 50,000-ത്തിലധികം ആളുകൾ ആ വീഡിയോ കണ്ടുകഴിഞ്ഞു. 'റോബർട്ടോ, ആമീ, നിങ്ങൾ ഇപ്പോൾ മുതൽ മുയൽ ഭർത്താവും മുയൽ ഭാര്യയുമാണ്" എന്നാണ് വീഡിയോ ക്ലിപ്പിന് യൂട്യൂബ് നൽകിയ രസകരമായ ക്യാപ്‌ഷൻ. നിരവധി ട്വിറ്റർ ഉപയോക്താക്കൾ വീഡിയോയ്ക്ക് പ്രതികരണം അറിയിച്ചു കൊണ്ട് രംഗത്തെത്തി. ചില ആളുകൾ മുയൽ ദമ്പതികളെ അഭിനന്ദിക്കാനും ആശംസകൾ അറിയിക്കാനും മറന്നില്ല.
advertisement
യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിട്ടുള്ള പൂർണമായ വീഡിയോയിൽ വിവാഹ പ്രഖ്യാപനം നടത്തുന്നതോടെ ചുറ്റും കൂടി നിൽക്കുന്ന ആളുകൾ ഹർഷാരവത്തോടെ സന്തോഷം പ്രകടിപ്പിക്കുന്നത് കാണാൻ കഴിയും. കാരറ്റ് കേക്ക് മുറിച്ചും ഷാംപെയിനുകൾ പൊട്ടിച്ചുമാണ് വിവാഹാഘോഷങ്ങൾ നടന്നത്. വിവാഹത്തിന് ശേഷം മുയൽ ദമ്പതികൾ തങ്ങളുടെ ഉടമസ്ഥരോടൊപ്പം ഒരു ഫാമിലി ഫോട്ടോ എടുക്കുകയും ചെയ്തു. രണ്ട് മുയലുകൾക്കും 3 അടിയിൽ കൂടുതൽ വലിപ്പം ഉണ്ടെങ്കിലും 3 അടിയും 6 ഇഞ്ചുംവലിപ്പമുള്ള വരൻ റോബർട്ടോ ലോകത്തെ ഏറ്റവും വലിയ മുയലാണ്. നവ വിവാഹിതർക്ക് നമുക്കെല്ലാവർക്കും ആശംസകൾ നേരാം.
Also Read ആഹാ! സൂപ്പർ! യുവതി സ്വന്തം വീടിന് തീയിട്ടു; മൈതാനത്ത് കസേരയിട്ട് ഇരുന്ന് ആസ്വദിച്ചു
മൃഗങ്ങൾ വിവാഹം കഴിക്കുന്നതിന്റെ ആദ്യത്തെ വീഡിയോ അല്ല ഇത്. വളർത്തു മൃഗങ്ങളുടെ വിവാഹച്ചടങ്ങിന്റെ നിരവധി ഫോട്ടോകളും വീഡിയോകളുമാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. സമാനമായ മറ്റൊരു സംഭവം അടുത്തിടെ രണ്ട് നായകൾ തമ്മിലുള്ള വിവാഹം കഴിഞ്ഞതാണ്. ടെക്‌സാസിലെ ഒരു ആശുപത്രിയിലെ രണ്ട് തെറാപ്പി നായകളാണ് ആശുപത്രിയിൽ വെച്ച് തന്നെ പ്രൗഢഗംഭീരമായി നടന്ന ചടങ്ങിൽ വിവാഹം കഴിച്ചത്.
Also Read ലോക റെക്കോർഡ് നേട്ടവുമായി 10 വയസുകാരി; ഓർത്തുവെച്ചത് 196 രാജ്യങ്ങളുടെ തലസ്ഥാനവും കറൻസിയും
പീച്ചസ് എന്നും ഡ്യൂക്ക് എന്നും പേരുള്ള നായകൾ ആശുപത്രി പരിസരത്ത് വെച്ച് പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നത് പല തവണ കണ്ടിട്ടുണ്ടെന്നും അതിനെ തുടർന്നാണ് വിവാഹം നടത്തിക്കൊടുക്കാൻ തീരുമാനിച്ചതെന്നും ബന്ധപ്പെട്ട ആളുകൾ പ്രതികരിച്ചതായിഎ ബി സി 7 റിപ്പോർട്ട് ചെയ്യുന്നു. ആ ദമ്പതികൾ മനോഹരമായ ഒരു വിവാഹ ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യുകയും ഒരു കേക്ക് മുറിച്ചുകൊണ്ട്ആഘോഷങ്ങൾ പൂർത്തീകരിക്കുകയും ചെയ്തു.