ഏറെ ഹൃദ്യമായിട്ടുണ്ട് വീഡിയോ എന്നാണ് കണ്ട മിക്കരും കമന്‍റ് ചെയ്തിരിക്കുന്നത്. ഗോവയില്‍ പബ്ലിക് ബസില്‍ യാത്ര ചെയ്യുന്ന രാഹുലിനെയും വീഡിയോയില്‍ കാണാവുന്നതാണ്. യാത്രക്കാരില്‍ ചിലര്‍ അദ്ദേഹത്തെ കണ്ട സന്തോഷം അടക്കാനാകാതെ അദ്ദേഹത്തോട് സംസാരിക്കുകയും ഫോട്ടോ പകര്‍ത്തുകയുമെല്ലാം ചെയ്യുന്നുണ്ട്.
സമ്മാനം നല്‍കാൻ വീട്ടിലെത്തിയപ്പോള്‍ ആദ്യം പുറത്തുവരാൻ സോണിയാ ഗാന്ധി അല്‍പം മടി കാണിക്കുന്നുണ്ടെങ്കിലും പിന്നീട് സോണിയാ ഗാന്ധിയും മകന്‍റെ സമീപനത്തില്‍ സന്തോഷപൂര്‍വം പങ്കാളിയാകുന്നത് വീഡിയോയുടെ അവസാനത്തില്‍ കാണാം. നൂറിയെ സോണിയയ്ക്കും ഏറെ ഇഷ്ട്ടമായി എന്നത് വീഡിയോയില്‍ വ്യക്തമാണ്. പിന്നീട് സോണിയയുടെ മറ്റൊരു വളര്‍ത്തുപട്ടിയുമായി നൂറി കളിക്കുന്നതും മറ്റും വീഡിയോയില്‍ കാണാം.
advertisement
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Oct 04, 2023 2:21 PM IST
