‘ഫരീദാബാദ് കേ എന്‍ജീനിയേഴ്‌സ്’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ നിരവധി പേരാണ് വീഡിയോ കണ്ടത്. ഏകദേശം 1.3 മില്യണ്‍ പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുമുണ്ട്. നിരവധി പേർ വീഡിയോയ്ക്ക് കമന്റുമായും എത്തിയിട്ടുണ്ട്. ഡിസി മോഡിഫിക്കേഷനിലെ ഇന്റേണ്‍ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഡിസി എന്നത് ഒരു ഇന്ത്യന്‍ ഓട്ടോ മോഡിഫിക്കേഷന്‍ ബിസിനസ് സ്ഥാപനമാണ്.
ഉടമകളുടെ മുന്‍ഗണനയ്ക്ക് അനുസൃതമായാണ് അവര്‍ വാഹനങ്ങൾ മോഡിഫൈ ചെയ്യുന്നത്. ചിലര്‍ ആഡംബര കാറുകളായ ഓഡി ആര്‍8 സ്‌പൈഡറിനോടാണ് മോഡിഫൈ ചെയ്ത മാരുതിയെ ഉപമിച്ചത്. ”R8 Spyder നെ വെല്ലുന്ന മാരുതിയുടെ ലോഞ്ച്,” എന്നായിരുന്നു ഒരാളുടെ കമന്റ്. പുതിയ മോഡിഫിക്കേഷനെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധി പേർ രംഗത്തെത്തി. റൂഫ് ഇല്ലാത്തതിനാല്‍ ഇത് മാരുതി 800 അല്ല, മാരുതി 400 ആണെന്ന് ചിലര്‍ കമന്റ് ചെയ്തു. ഈ മോഡിഫിക്കേഷന്‍ ശരിയ്ക്കും ആളുകളെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് മുമ്പും ഇത്തരം രൂപമാറ്റങ്ങൾ ചർച്ചയായിട്ടുണ്ട്.
മുമ്പ് മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു മോഡിഫിക്കേഷന്‍ ഷോപ്പില്‍ 2005 മോഡല്‍ ടാറ്റ സുമോയെ ജി-വാഗണ്‍ ആക്കി മാറ്റി മോഡിഫൈ ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ജി-വാഗണിന്റെ രൂപമുണ്ടാക്കാന്‍ വാഹനത്തിന്റെ മുന്‍വശത്തെ ബമ്പറും ഗ്രില്ലും ബോണറ്റും എങ്ങനെ മോഡിഫൈ ചെയ്തുവെന്നുള്ള വീഡിയോയും ചില യുട്യൂബ് ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ പങ്കുവെച്ചിരുന്നു. ടാറ്റ സുമോയെ വിലകൂടിയ എസ്‌യുവിയുടെ രൂപത്തിലാക്കി മാറ്റുക എന്നതായിരുന്നു കാറുടമയുടെ ആവശ്യം.