രണ്ട് അധ്യാപികമാരും പ്രധാനാധ്യാപികയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്നങ്ങളാണ് അടിയിൽ കലാശിച്ചതെന്നാണ് അറിയുന്നത്. വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതിനു പിന്നാലെ, അധ്യാപകരിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിനൊടുവിൽ അധ്യാപികമാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് എജുക്കേഷൻ ഓഫീസർ അറിയിച്ചു. ക്ലാസ് മുറിക്കുള്ളിൽ അധ്യാപികമാർ തർക്കിക്കുന്നതും പിന്നീട് ക്ലാസിനു പുറത്തേക്ക് പരസ്പരം കയ്യേറ്റം ചെയ്യുന്നതും വിദ്യാർത്ഥികളാണ് മൊബൈലിൽ ചിത്രീകരിച്ചത്.
Also Read- കയ്യും കാലും കൊണ്ട് കുഴയ്ക്കുന്നതല്ല; മണിക്കൂറിൽ 40,000 പാനി പൂരി നിർമിക്കുന്ന യന്ത്രവുമായി യുവാവ്
സ്കൂളിലെ പ്രധാന അധ്യാപികകയെയാണ് ടീച്ചർമാർ മർദിച്ചത്. ചെരുപ്പ് കൊണ്ടും വടി കൊണ്ടും ഒരു അധ്യാപികയെ രണ്ടു പേർ ചേർന്ന് മർദിക്കുന്നതും മുടി പിടിച്ചു വലിക്കുന്നതും വീഡിയോയിൽ കാണാം.
