അഹമ്മദാബാദിൽ നിന്നുള്ള എഞ്ചിനീയറായ ആകാശ് ഗജ്ജർ വൃത്തിയുള്ള പാനി പൂരികൾ നിർമ്മിക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്തു. തെരുവോരത്തു നിന്നും ഭക്ഷണം കഴിക്കുന്ന കാര്യം നിങ്ങളുടെ മനസ്സ് മടുപ്പിക്കുന്നുണ്ടെങ്കിൽ ഈ കണ്ടുപിടിത്തം പുത്തൻ ഉണർവ് നൽകിയേക്കും. ചില വ്യക്തികൾ കൈയും കാലും ഉപയോഗിച്ച് പാനി പൂരി ഉണ്ടാക്കുന്ന വീഡിയോ കണ്ട ശേഷമാണ് ഗജ്ജർ യന്ത്രം വികസിപ്പിക്കാൻ തീരുമാനിച്ചത്.
ഈ പ്രക്രിയ ലളിതമാക്കാൻ കഴിയുന്ന ഒരു യന്ത്രം നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഗജ്ജർ നിർമ്മിച്ച യന്ത്രത്തിന് മണിക്കൂറിൽ 40,000 പാനി പൂരി ഉത്പാദിപ്പിക്കാൻ കഴിയും.
ഗുജറാത്ത് എഞ്ചിനീയർ രൂപകല്പന ചെയ്ത പാനി പൂരി നിർമ്മാണ യന്ത്രത്തിന് നാല് ബെൽറ്റുകൾ ഉണ്ട്. മൈദയും വെള്ളവും ആദ്യം മിക്സിയിൽ ചേർക്കുന്നു. മാവ് തയ്യാറാക്കി, മെഷീന്റെ ഒരു വിഭാഗത്തിലേക്ക് അത് പരത്താനായി എത്തിക്കുന്നു. ഈ ഷീറ്റ് പിന്നീട് കട്ടിംഗ് മെഷീനിലേക്ക് കൊണ്ടുപോകുന്നു. അവിടെ മാവ് പാനി പൂരിയുടെ ആകൃതിയിൽ എത്തുന്നു. ഇത് ചെയ്തുകഴിഞ്ഞാൽ, ഇതെല്ലാം ഒരു തുണിയിലേക്ക് മാറ്റുന്നു. എണ്ണയിൽ വറുത്തെടുക്കാൻ പാകത്തിന് പാനി പൂരി തയാർ.
പുറത്തെടുത്ത പൂരികൾ മൊരിഞ്ഞതും കഴിക്കാൻ തയ്യാറായതുമാണ്. ഈ നാല്-ബെൽറ്റ് മെഷീൻ പൂർണ്ണമായും യാന്ത്രികമാണ്. എല്ലാ ജോലികളും മെഷീൻ മാത്രം നിർവ്വഹിക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്നു.
ഗജ്ജർ പറയുന്നതനുസരിച്ച്, ഈ യന്ത്രം പാറ്റി സമൂസ, ശക്കർപാറ, മത്തിയ, പപ്പടം എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കാം. യുഎസിൽ താമസിക്കുന്ന ഗുജറാത്തികൾ ഈ യന്ത്രത്തിന്റെ പ്രയോജനം നേടും. കൂടാതെ, അവർ ഈ പാനി പൂരി മെഷീൻ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. ആകാശ് ഗജ്ജർ പറയുന്നതനുസരിച്ച്, 2022ൽ ഈ യന്ത്രം നിർമ്മിക്കാൻ തനിക്ക് 7.85 ലക്ഷം രൂപ ചിലവായി.
Summary: The idea of eating pani puris untouched by hand is being realised by a man from Ahmedabad. Akash Gajjar developed a machine that could knead, flatten and prepare as many as 40,000 pani puris at a time. The machine was made in 2022
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Life positive, Pani Puri, Snack