അവതാരകൻ അഭിമുഖത്തിനിടെ വിജയ് സേതുപതിയെ, മഹേഷ് കുഞ്ഞുമോൻ അനുകരിക്കുന്ന വീഡിയോ കാണിച്ചു കൊടുത്തിരുന്നു. തുടർന്ന്, കലാകാരന്റെ പേരും നടൻ ചോദിച്ചു. ശേഷം, 'മഹേഷ് കുഞ്ഞുമോന്‍, നിങ്ങൾ വളരെ നന്നായി ചെയ്തിട്ടുണ്ട്. എന്ത് ക്യൂട്ടായിട്ടാണ് അനുകരിച്ചത്. നിങ്ങളുടെ നിരീക്ഷണം വളരെ മനോഹരമായിട്ടുണ്ട്. എനിക്കിത് വളരെ സർപ്രൈസായിരുന്നു. ഐ ലവ് യു.'- വിജയ് സേതുപതി പറഞ്ഞു.
വിക്രം സിനിമയുടെ മലയാളം പതിപ്പിൽ മഹേഷ് ഡബ്ബ് ചെയ്ത കാര്യവും അവതാരകൻ നടന്റെ ശ്രദ്ധയിൽപ്പെടുത്തി. ഏഴ് പേർക്ക് ഒരാൾ ഡബ്ബ് ചെയ്തോ, നന്നായിട്ടുണ്ടെന്നായിരുന്നു വിജയ് സേതുപതിയുടെ വാക്കുകൾ. വിക്രം സിനിമയുടെ മലയാളം പതിപ്പിൽ ഏഴ് പേർക്ക് മഹേഷാണ് ഡബ്ബ് ചെയ്തത്. കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍ തുടങ്ങി ഏഴ് താരങ്ങള്‍ക്ക് വേണ്ടിയായിരുന്നു അദ്ദേഹം ഡബ്ബ് ചെയ്തത്.
advertisement
സ്വന്തമായ പ്രയത്നം കൊണ്ട് മിമിക്രി കലാകാരനായി വളർന്ന താരമാണ് മഹേഷ് കുഞ്ഞുമോൻ. മലയാള സിനിമയിലെ നിരവധി നടന്മാരെ ഒരേസമയം ഡബ്ബ് ചെയ്യുന്ന മഹേഷിന്റെ വീഡിയോ ഏറെ വൈറലായിരുന്നു.