TRENDING:

വിടുതലൈ 2: 'അവർ ഗംഭീര നടി വളരെ വേഗത്തിൽ കഥാപാത്രമായി മാറും'; മഞ്ജു വാര്യരെ പ്രകീർത്തിച്ച് വിജയ് സേതുപതി

Last Updated:

ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരെ പ്രകീർത്തിച്ച് തമിഴ് സൂപ്പർ താരം വിജയ് സേതുപതി. ഗംഭീര നടിയാണ് മഞ്ജു വാര്യരെന്നും അവർ വളരെ പെട്ടെന്നാണ് ഡയലോ​ഗുകൾ പഠിക്കുന്നതെന്നും നടൻ പറയുന്നു. ക്ലബ്ബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.ഒരു പെർഫോമൻസ് പോലെയല്ല വളരെ വേഗത്തിലാണ് മഞ്ജു കഥാപാത്രമായി മാറുന്നതെന്നും വിജയ് സേതുപതി കൂട്ടിച്ചേർത്തു. പുറത്തിറങ്ങാനിരിക്കുന്ന വിടുതലൈ 2 ആണ് ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ച ചിത്രം.തമിഴിലെ ഹിറ്റ് സംവിധായകൻ വെട്രിമാരനാണ് ചിത്രം നിർമിക്കുന്നത് .
News18
News18
advertisement

'മഞ്ജു വാര്യരെക്കുറിച്ച് ഞാൻ പറയേണ്ട ആവശ്യമേയില്ല, എല്ലാവർക്കും അറിയാം അവർ ഒരു ഗംഭീര നടിയാണ് എന്ന്. സിനിമയിലെ ഒരു ഡയലോഗ് എനിക്കും മഞ്ജുവിനും ഒരേ സമയത്താണ് പറഞ്ഞു തന്നത്. വളരെ പെട്ടെന്ന് തന്നെ അവർ അത് പഠിച്ചെടുത്തു. മഞ്ജുവിന്റെ മാതൃഭാഷ അല്ല തമിഴ്, എന്നിട്ടും അവർ അത് മനസിലാക്കി ഗംഭീരമായി ഡെലിവർ ചെയ്തു', വിജയ് സേതുപതി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വെട്രിമാരന്റെ സംവിധാനത്തിൽ വിജയ് സേതുപതി, സൂരി, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന പീരീഡ് ആക്ഷൻ പൊളിറ്റിക്കൽ ചിത്രമാണ് വിടുതലൈ 2 .ചിത്രത്തിൽ കോൺസ്റ്റബിൾ കുമരേശൻ എന്ന കഥാപാത്രമായി സൂരിയെത്തുമ്പോൾ വാത്തിയാർ എന്ന മക്കൾ പടയുടെ തലവനായിട്ടാണ് വിജയ് സേതുപതിയെത്തുന്നത്.ചിത്രം ഡിസംബർ 20 ന് തിയേറ്ററുകളിലെത്തും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വിടുതലൈ 2: 'അവർ ഗംഭീര നടി വളരെ വേഗത്തിൽ കഥാപാത്രമായി മാറും'; മഞ്ജു വാര്യരെ പ്രകീർത്തിച്ച് വിജയ് സേതുപതി
Open in App
Home
Video
Impact Shorts
Web Stories