വൈറലായതിന് പിന്നാലെ തനിക്ക് സിനിമയിലഭിനയിക്കാൻ ആഗ്രഹമുള്ളതായി മൊണാലിസ പ്രതികരിച്ചിരുന്നു. കുടുംബം അനുവദിക്കുകയാണെങ്കിൽ സിനിമയിൽ അഭിനയിക്കുമെന്നായിരുന്നു അറിയിച്ചത്. കുംഭമേളയ്ക്കിടെ പൂ വിൽപ്പനയ്ക്കെത്തിയപ്പോഴാണ് മൊണാലിസ ക്യാമറക്കണ്ണുകളിൽ പ്രത്യക്ഷപ്പെടുന്നത്. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ മോനി ബോണ്‍സ്ലെയെ കാണാൻ നിരവധി പേർ എത്തുകയും കുടുംബത്തിന്റെ ഉപജീവനമാർഗമായ മാല വിൽപ്പനയെ ബാധിക്കുകയും ചെയ്തതോടെ പെൺകുട്ടിയെ സ്വന്തം നാട്ടിലേക്ക് രക്ഷിതാക്കൾ തിരിച്ചയച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തന്റെ സുരക്ഷ കൂടി കണക്കിലെടുത്താണ് കുംഭമേളയിൽ നിന്ന് മടങ്ങുന്നതെന്നായിരുന്നു മൊണാലിസയുടെ പ്രതികരണം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
January 30, 2025 9:57 PM IST