രണ്ട് സ്ത്രീകളാണ് വീഡിയോയില്‍ നൃത്തം ചെയ്യുന്നത്. കണ്ടാല്‍ ഒരേ പ്രായം തോന്നിക്കുന്ന ഇവര്‍ അമ്മയും മകളുമാണ്. ഇവരുടെ ജനന തീയതിയും വീഡിയോയ്‌ക്കൊപ്പം കൊടുത്തിട്ടുണ്ട്. അതില്‍ നിന്നുമാണ് ഒരാള്‍ അമ്മയാണെന്നും മറ്റേയാള്‍ മകളാണെന്നും വ്യക്തമാകുന്നത്. 1979ല്‍ ജനിച്ചയാളാണ് അമ്മ. 2009ല്‍ ജനിച്ച മകളോടൊപ്പമാണ് ഇവര്‍ നൃത്തം ചെയ്യുന്നത്. 45 വയസ്സ് പ്രായമുള്ള ഈ അമ്മയെ കണ്ടാല്‍ പ്രായം തോന്നിക്കില്ലെന്നതാണ് മറ്റൊരു വസ്തുത. അമ്മ അത്യാവശ്യം മേക്കപ്പ് ചെയ്തിട്ടുണ്ട്. എന്നാല്‍ മകള്‍ മേക്കപ്പ് ചെയ്യാതെയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
advertisement
ഇന്‍സ്റ്റഗ്രാമിലാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്. 15കാരിയായ മകള്‍ക്ക് അതിനെക്കാള്‍ പ്രായമുണ്ടെന്ന് തോന്നിക്കുമെന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. ഏകദേശം 62 ലക്ഷം പേരാണ് വീഡിയോ ഇതിനോടകം കണ്ടത്. 1.32 ലക്ഷം ലൈക്കും വീഡിയോയ്ക്ക് ലഭിച്ചു.
'' അമ്മയ്ക്ക് മകളെക്കാള്‍ പ്രായക്കുറവ് തോന്നിക്കുന്നു,'' എന്ന് ഒരാള്‍ കമന്റ് ചെയ്തു.
'' നിങ്ങള്‍ക്ക് 40 വയസ്സ് കഴിഞ്ഞോ? എന്റെ അച്ഛന്‍ 1980ലാണ് ജനിച്ചത്,'' എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.