സ്‌കൂട്ടറില്‍ അമതി വേഗതിയില്‍ വരുന്ന യുവാവ് യു ടേണ്‍ എടുക്കുന്നതിനിടെ ബസ്സുമായി തട്ടുന്നതില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ കാണാം.
ഒരു ബസ് തിരിക്കുമ്പോള്‍ അമിത വേഗത്തില്‍ വളവ് തിരിഞ്ഞ് എത്തുന്ന സ്‌കൂട്ടി അതിന്റെ ഇടയില്‍ ലഭിക്കുന്ന ചെറിയ ഇടത്തിലൂടെ ചീറിപ്പാഞ്ഞ് പോകുന്നത് കാണാം. ബസ് പെട്ടെന്ന് ബ്രേക്ക് ഇടുന്നതും വീഡിയോയില്‍ ദൃശ്യമാണ്.നിയന്ത്രണം വിട്ട സ്‌കൂട്ടി ഫാക്ടറിയുടെ ഗേറ്റില്‍ തട്ടി കടയ്ക്കും മരത്തിനുമിടയിലുള്ള ചെറിയ വിടവിലൂടെ പോകുന്നതും കാണാം.
advertisement
മംഗലാപുരം സിറ്റി എന്ന ട്വിറ്ററില്‍ അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്ക് താഴെ നിരവിധി ആളുകളാണ് അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്.
അശ്രദ്ധമായി വാഹനമോടിച്ചതിന് ചിലര്‍ യുവാവിലെ വിമര്‍ശിക്കുകയും മറ്റ് ചിലര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട യുവാവിനെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.
എല്ലാവരും റോഡ് നിയമങ്ങൾ കൃത്യമായി പാലിച്ചാൽ മാത്രമേ അപകടങ്ങൾ തടയാനാവൂ എന്ന് വീഡിയോ വ്യക്തമാക്കുന്നു.
Also read- ഭാര്യയുടെ അമിത വൃത്തി; ലാപ്‌ടോപ്പും ഫോണും സോപ്പുപൊടി ഉപയോഗിച്ച് കഴുകി; വിവാഹമോചനം തേടി യുവാവ്
Viral video |ഉന്തുവണ്ടി കാറില്‍ തട്ടിയതിന് കച്ചവടക്കാരന്റെ പഴങ്ങള്‍ വലിച്ചെറിഞ്ഞ് കാറുടമ; വീഡിയോ
പഴകച്ചവടക്കാരന്റെ ഉന്തുവണ്ടി കാറില്‍ തട്ടിയെന്നാരോപിച്ച് അയാളുടെ പഴങ്ങള്‍(fruits) റോഡില്‍ വലിച്ചെറിഞ്ഞ്(throwing) നശിപ്പിക്കുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു(video viral). ഭോപ്പാലിലെ അയോധ്യ നഗറിലാണ് സംഭവം നടന്നത്.
പഴങ്ങളുമായി പോകുന്നതിനിടെ അബദ്ധത്തില്‍ കച്ചവടക്കാരന്റെ ഉന്തുവണ്ടി സ്ത്രീയുടെ കാറില്‍ തട്ടുകയായിരുന്നു. ഇയാള്‍ ക്ഷമ ചോദിച്ചിട്ടും കാറില്‍ നിന്ന് ഇറങ്ങി വന്ന് വണ്ടിയിലെ പപ്പായകള്‍ സ്ത്രീ റോഡില്‍ വലിച്ചെറിയുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
Also read- ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്
ഉന്തുവണ്ടിയിലുള്ള ഓരോ പഴങ്ങളെടുത്ത് റോഡിലേക്ക് വലിച്ചെറിയുകയും മറ്റ് വാഹനങ്ങള്‍ പോകുന്നതിന് ഇവര്‍ തടസം സൃഷ്ടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കാറ് നന്നാക്കാന്‍ വേണ്ടത് ചെയ്യാമെന്നും പഴങ്ങള്‍ നശിപ്പിക്കരുതെന്നും കച്ചവടക്കാരന്‍ പറഞ്ഞതിന് ശേഷവും ഇവര്‍ പ്രവര്‍ത്തി തുടര്‍ന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.