ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇരുവരും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു വയസ് പ്രായമുള്ള കുട്ടിയുമുണ്ട്.
അലിഗഡ്: ഭാര്യ എല്ലാ ദിവസവും കുളിക്കാത്തതിന് വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് സംഭവം നടന്നത്. വവാഹ ബന്ധം തകരാതിരിക്കാനായി ഭാര്യ വനിതാ സംരക്ഷണ സെല്ലില്‍ സഹായം ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തായത്. ഇരുവരും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. ഇവര്‍ക്ക് ഒരു വയസ് പ്രായമുള്ള കുട്ടിയുമുണ്ട്.
ഭര്‍ത്താവ് മുത്തലാഖ് നല്‍കിയെന്ന തയ്യാറാക്കിയ പരാതിയുമായാണ് യുവതി വനിതാ സംരക്ഷണ സെല്ലില്‍ എത്തിയത്. വിവാഹ മോചനം നേടുന്നതിനായി ഭര്‍ത്താവ് ചൂണ്ടിക്കാണിക്കുന്ന കാരണം ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ലെന്നായിരുന്നു.
എന്നാല്‍ യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവുമായി ബന്ധപ്പെട്ട വനിതാ സംരക്ഷണ സെല്‍ അംഗങ്ങളോടും യുവാവ് ഇതേ കാരണമാണ് ബോധിപ്പിച്ചത്. വിവാഹ മോചനം ആവശ്യപ്പെട്ട് യുവാവ് പരാതി എഴുതി നല്‍കിയതോടെ ദമ്പതികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കാനൊരുങ്ങുകയാണ് വനിതാ സംരക്ഷണ സെല്‍.
advertisement
അതേസമയം ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്ന് യുവതി സെല്ലിനെ അറിയിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ദിവസേന കുളിക്കുന്നത് സംബന്ധിച്ച് ഭാര്യയുമായി നിരന്തരമായി വാക്കുതര്‍ക്കമുണ്ടാകുന്നുവെന്നും ഇത് കുടുംബത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നുമാണ് യുവാവ് ആരോപിക്കുന്നത്.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 25, 2021 7:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ല; വിവാഹ മോചനം ആവശ്യപ്പെട്ട് ഭര്‍ത്താവ്