ഒരു ലൈവ് ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. യുവാവ് മത്സരത്തില്‍ മാത്രം ശ്രദ്ധിക്കുന്നതിന് പകരം തന്റെ ഫോണില്‍ റെസ്യൂമെ തയാറാക്കുന്നതാണ് കാണുന്നത്. കിസ്മ എന്നയാളുടേതാണ് റെസ്യൂമെ എന്ന് വീഡിയോയില്‍ കാണാന്‍ സാധിക്കും. വീഡിയോ ദൃശ്യങ്ങളില്‍ കിസ്മ നിരവധി വര്‍ഷങ്ങള്‍ ഗൂഗിളില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് റെസ്യൂമെ വ്യക്തമാക്കുന്നു. മത്സരത്തിനിടെ റെസ്യൂമെ പരിശോധിച്ചതായി പറഞ്ഞ് ആ യുവാവ് കിസ്മയെ തമാശരൂപത്തില്‍ അഭിനന്ദിക്കുന്നുണ്ട്.
യുവാവ് വളരെ വേഗത്തില്‍ റെസ്യൂമെ പരിശോധിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഹോണ്‍പബ് എന്ന സ്ഥാപനത്തിലും ഗൂഗിളിലും കിസ്മ ജോലി ചെയ്തിരുന്നതായി വീഡിയോയില്‍ കാണാം. ആദ്യം വീഡിയോ പരിശോധിക്കുമ്പോള്‍ റെസ്യൂമെയിലെ വിശദാംശങ്ങള്‍ ശ്രദ്ധേയവും ഗൗരവമുള്ളതുമായി തോന്നുന്നു. എന്നാല്‍ ക്ലിപ്പ് പങ്കിട്ട വ്യക്തി പിന്നീട് ഈ റെസ്യൂമെ വ്യാജമാണെന്ന് പറഞ്ഞു. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ ചിരിപ്പിക്കുകയാണ്.
'കിസ്മ നിങ്ങളുടെ റെസ്യൂമെ ഇന്ന് ഒരു ഫുട്‌ബോള്‍ മത്സരത്തിനിടെ പരിശോധിക്കപ്പെട്ടു, ആശംസകള്‍' എന്ന അടിക്കുറിപ്പോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.
അത് ചാറ്റ് ജിപിടി നിര്‍മിച്ച റെസ്യൂമെയാണെന്നും അത് തയ്യാറാക്കിയതും വികസിപ്പിച്ചതും നിര്‍മിച്ചതും ചാറ്റ് ജിപിടിയാണെന്നും ഒരാള്‍ പറഞ്ഞു. അവര്‍ ആറ് മാസത്തില്‍ കൂടുതല്‍ ഗൂഗിളില്‍ ജോലി ചെയ്തിട്ടുണ്ടെങ്കില്‍ ഇവിടെ കൊണ്ടുവരാന്‍ മറ്റൊരാള്‍ പറഞ്ഞു.
വ്യാജ റെസ്യൂമെ നിര്‍മിച്ചത് ഒരു സാമൂഹിക പര്യവേഷണത്തിന്റെ ഭാഗമായി
ഗൂഗിളില്‍ സ്ട്രാറ്റജി ആന്‍ഡ് ഓപ്പറേഷന്‍സ് മാനേജറായി ജോലി ചെയ്തിട്ടുള്ള ജെറി ലീ ആണ് ഈ വ്യാജ റെസ്യൂമെ നിര്‍മിച്ചത്. നിയമന സംവിധാനങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണിക്കുന്നതിനുള്ള ഒരു പരീക്ഷണമായാണ് അദ്ദേഹം ഇത് സൃഷ്ടിച്ചത്. വലിയ കമ്പനികള്‍ ചിലപ്പോള്‍ ശ്രദ്ധാപൂര്‍വമായ പരിശോധനകളേക്കാള്‍ സംവിധാനങ്ങളെയാണ് കൂടുതല്‍ ആശ്രയിക്കുന്നതെന്ന് കാണിക്കുകയാണ് അദ്ദേഹം ലക്ഷ്യമിട്ടത്.
