നമ്മുടെ ഈ ഹീറോ, ആരെങ്കിലും സംരക്ഷിക്കുകയോ ഒരു വലിയ ദുരന്തത്തില്‍ നിന്ന് ആളുകളെ സാഹസികമായി രക്ഷിക്കുകയോ ചെയ്ത ആളല്ല. പക്ഷേ അദ്ദേഹം കുറച്ച് മിണ്ടാപ്രാണികള്‍ക്ക് ചെറിയൊരു സഹായം നല്‍കാന്‍ ദയ കാണിച്ചു, അതായിരുന്നു അദ്ദേഹം കാണിച്ച ഹീറോയിസം. ഈയിടെ ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ അദ്ദേഹം സഹാനുഭൂതിയോടെ നടത്തിയ ആ പ്രവൃത്തിയുടെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു.
റോഡ് മുറിച്ച് കടക്കാന്‍ ഒരു താറാവ് കുടുംബത്തെ സഹായിക്കുന്ന ഒരു വ്യക്തിയെയാണ് ഈ വീഡിയോയില്‍ കാണുന്നത്. തിരക്കേറിയ ജംഗ്ക്ഷനല്‍ ചുവപ്പ് സിഗ്നൽ കത്തി നില്‍ക്കുന്ന ട്രാഫിക്ക് ലൈറ്റിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. തലമുടി നീട്ടിവളര്‍ത്തി നീളമുള്ള ഒരു ജാക്കറ്റും ജീന്‍സും ധരിച്ച ഒരാള്‍ ഒരു തള്ള താറാവിനും ഒരു ഡസനോളം വരുന്ന കുട്ടിതാറാവുകള്‍ക്കും റോഡ് മുറിച്ചുകടക്കാന്‍ ട്രാഫിക് നിയന്ത്രിക്കുന്നതും നിരത്തിലൂടെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് നേരെ അയാള്‍ കൈ ഉയര്‍ത്തി വണ്ടി നിര്‍ത്തിക്കുന്നതും താറാവുകളെ റോഡിന് കുറുകെ നയിക്കുന്നതും വീഡിയോയില്‍ കാണാം.
advertisement
നിരത്തില്‍ കാത്തുനില്‍ക്കുന്ന കാറിനുള്ളിലെ ഒരു യാത്രികനാണ് മനസ്സ് നിറയുന്ന ഈ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. വീഡിയോയില്‍ പ്രസിദ്ധമായി ഒരു ഇംഗ്ലീഷ് പഴമൊഴിയും ചേര്‍ത്താണ് താറാവുകളെ സഹായിച്ച ആ വ്യക്തിയെ താരതമ്യം ചെയ്തിരിക്കുന്നത്.. 'Not all heroes wear Capes' എന്നതാണ് വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ചിരിക്കുന്ന പഴമൊഴി. 'സാങ്കല്‍പ്പിക കഥകളിലെ സൂപ്പര്‍ഹീറോകളെപ്പോലെ ഹീറോയാകാന്‍ സാധാരണ ആളുകള്‍ക്കും കഴിവുണ്ട്' എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വീഡിയോയില്‍ കാണിക്കുന്ന വ്യക്തിയെ സംബന്ധിച്ചോ സ്ഥലങ്ങളെ സംബന്ധിച്ചോ സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. 'എ പേജ് റ്റു മേയ്ക്ക് യു സ്‌മൈല്‍' എന്ന തലക്കെട്ടോട് കൂടിയ @hopkinsBRFC21 എന്ന പ്രൊഫൈല്‍ നാമത്തിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.
സഹജീവി സ്‌നേഹം കാണിക്കുന്ന 19 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങള്‍ 'മാനവികത' എന്ന ക്യാപ്ഷനോട് കൂടിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ഓഗ്‌സ്റ്റ് 26ന് പങ്കുവയ്ക്കപ്പെട്ട ഈ പോസ്റ്റിന്, ട്വിറ്റര്‍ പ്ലാറ്റ്‌ഫോമില്‍ മൂവായിരത്തിലധികം വ്യൂകളും, നാനൂറോളം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അനുഭാവപൂര്‍ണമായ പ്രവർത്തിയെ അഭിനന്ദിച്ച് ഒട്ടേറെ കമന്റുകളാണ് ട്വിറ്ററിൽ എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് ഈ വീഡിയോയെന്നും ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടു.