വിമാനത്താവളത്തിലാണ് രംഗം നടക്കുന്നത്. ഒരു സ്ത്രീ നീണ്ട ഒരു യാത്രയ്ക്ക് പോകുന്നതുപോലെ തന്റെ ആണ്‍ സുഹൃത്തിനോട് യാത്ര ചോദിക്കുകയും കെട്ടിപ്പിടിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. വളരെ സാധാരണമായ വൈകാരിക വിടവാങ്ങല്‍ പോലെ തോന്നുന്ന ഈ ദൃശ്യങ്ങളില്‍ ട്വിസ്റ്റ് വരുന്നത് അടുത്ത നിമിഷത്തിലാണ്.
സ്ത്രീ തന്റെ അടുത്ത് നില്‍ക്കുന്ന യുവാവിനോട് അടുത്തിടപഴകുമ്പോള്‍ തന്നെ ആ ഫ്രെയിമിലേക്ക് മറ്റൊരു പുരുഷന്‍ പൂക്കളുമായി പ്രവേശിക്കുന്നു. അത് അവരുടെ ഭർത്താവാണ്. പെട്ടെന്ന് അവര്‍ ആ യുവാവിനെ മാറ്റി നിര്‍ത്തി ഒന്നും സംഭവിക്കാത്തതു പോലെ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഭര്‍ത്താവ് അവരെ കെട്ടിപ്പിടിക്കുമ്പോള്‍ ഒരു ആകാംഷയോടെ പുഞ്ചിരിച്ചുകൊണ്ട് ആ സ്ത്രീ അയാളെ തിരിഞ്ഞുനോക്കുകയും സംസാരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇവിടെ വീഡിയോ തീരുന്നില്ല.
advertisement
അവര്‍ തന്റെ ആണ്‍ സുഹൃത്തിനെയും ഭര്‍ത്താവിനെയും പരസ്പരം പരിചയപ്പെടുത്തുന്നതും പിന്നീട് കാണാം.
സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് വൈറലായ ഈ വീഡിയോയ്ക്ക് താഴെ വളരെ രസകരമായ പ്രതികരണങ്ങളാണ് വന്നിട്ടുള്ളത്. ചിലര്‍ തമാശകളും മീമുകള്‍ വീഡിയോയ്ക്ക് താഴെ പങ്കുവെച്ചു. മറ്റു ചിലര്‍ ഇതിന്റെ ആധികാരികതയെ ചോദ്യം ചെയ്തു. ക്ലിപ്പ് ഉള്ളടക്കത്തിനു വേണ്ടി മാത്രം നിര്‍മ്മിച്ചതാണോ അതോ ആ സ്ത്രീ ശരിക്കും ഭര്‍ത്താവിനെ വഞ്ചിച്ചതാണോ എന്നും മറ്റൊരാള്‍ ചോദിച്ചു. ഒരാള്‍ ഇത് സ്‌റ്റേജ്ഡ് വീഡിയോ ആണെന്ന് പറഞ്ഞു.
സ്ത്രീയുടേത് ഓസ്‌ക്കര്‍ നേടാന്‍ അര്‍ഹമായ പ്രകടനം എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ഇതൊരു ഷോ ആയിരിക്കാമെന്നും അല്ലെങ്കില്‍ ഓഡിയോ ഇത്ര ക്ലാരിറ്റി ഉണ്ടാകാന്‍ സാധ്യതയില്ലെന്നും ചിലർ ഊഹം പറഞ്ഞു.
ഈ ഷോര്‍ട്ട് ക്ലിപ്പ് വെറുമൊരു അഭിനയമാണോ അതോ യഥാര്‍ത്ഥ സംഭവമാണോ എന്നത് ഇപ്പോഴും ഒരു രഹസ്യമാണ്. അത് ഏത് സാഹചര്യത്തിലായാലും അത് സാധാരണമായി പലര്‍ക്കും തോന്നി.