TRENDING:

Viral | നടുറോഡിൽ തോക്കിൻമുനയിൽ നിർത്തി രണ്ട് കോടിയുടെ കവർച്ച; ദൃശ്യങ്ങൾ വൈറൽ

Last Updated:

Viral video of robbing two crores from a businessman | കാർ തന്ത്രപരമായി തടഞ്ഞാണ് മോഷണം നടത്തിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നാല് പേര് ചേർന്ന് ഡൽഹിയിലെ രോഹിണി സെക്ടർ 24 ഏരിയയിൽ നിന്ന് ഒരു വ്യവസായിയുടെ പക്കൽ നിന്നും ഏകദേശം രണ്ട് കോടി രൂപ തട്ടിയെടുത്തു (robbed of Rs 2 crores). തോക്ക് ചൂണ്ടി പ്രതികൾ വ്യവസായിയെ കൊള്ളയടിക്കുകയും സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും സിസിടിവി ക്യാമറയിൽ (visuals in CCTV camera) പതിയുകയും ചെയ്തു. ഇത് പോലീസിന്റെ പക്കലെത്തി.
സി.സി.ടി.വി. ദൃശ്യം
സി.സി.ടി.വി. ദൃശ്യം
advertisement

വാഹനങ്ങൾ കടന്നുപോകുന്ന തിരക്കേറിയ റോഡിന് നടുവിൽ തെരുവുവിളക്കുകൾ കത്തിനിൽക്കുമ്പോഴാണ് സംഭവം. എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച് സ്കൂട്ടറിൽ വന്ന മൂന്നുപേർ ബിസിനസുകാരന്റെ കാറിന്റെ ചില്ല് തകർത്ത് 1.97 കോടി രൂപ അപഹരിച്ചു.

തുടർന്ന് തോക്കുചൂണ്ടി ബൂട്ടിൽ നിന്ന് മൂന്ന് ബാഗുകൾ നിറയെ പണം തട്ടിയെടുത്തു. ഡൽഹി ആസ്ഥാനമായുള്ള വ്യവസായിയായ നരേന്ദ്ര കുമാർ അഗർവാളിനും ബന്ധു കരൺ അഗർവാളിനും 1.97 കോടി രൂപയുടെ നിരവധി ബാഗുകൾ നഷ്ടപ്പെട്ടു. കാറിന്റെ ഡിക്കിയിൽ നിന്നാണ് ബാഗുകൾ മോഷ്ടിക്കപ്പെട്ടത്.

advertisement

സിസിടിവിയിൽ പതിഞ്ഞ വീഡിയോയിൽ സ്കൂട്ടർ ഓടിച്ചയാൾ ഒരു വെള്ള വാഹനത്തിന് മുന്നിലെ ഡ്രൈവറുമായി വഴക്കിടുന്നത് കാണിക്കുന്നു. മറ്റൊരാൾ പിന്നിൽ നിന്ന് വന്ന് മുൻവശത്തെ ഡ്രൈവറുടെ ഭാഗത്തെ ചില്ല് തകർക്കുന്നു.

കുറച്ച് നിമിഷങ്ങൾക്ക് ശേഷം, കാറിന്റെ പിന്നിൽ നിന്ന് മൂന്ന് പേർ കൂടി പ്രത്യക്ഷപ്പെടുകയും ഡ്രൈവറെ ബൂട്ട് അഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. തുടർന്ന് അക്രമികൾ പണം നിറച്ച മൂന്ന് ബാഗുകൾ മോഷ്ടിച്ച് അവരുടെ സ്കൂട്ടറിൽ പോക്കുന്നത് കാണാം.

സ്വകാര്യ സ്ഥാപനത്തിലെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. നല്ല വെളിച്ചമുള്ള തെരുവും ഒരു സെഡാൻ കാർ സ്‌കൂട്ടറിന് പിന്നിൽ നിർത്തിയതും വീഡിയോയിൽ കാണിക്കുന്നു. എന്തുകൊണ്ടാണ് സെഡാൻ ഡ്രൈവർ സ്കൂട്ടറിന് പിന്നിൽ നിർത്തിയതെന്ന് വ്യക്തമല്ല. സ്കൂട്ടറിൽ വന്നയാൾ കാർ നിർത്താൻ വേണ്ടി ഒരു വ്യാജ അപകടം സൃഷ്‌ടിച്ചതായി തോന്നുന്നു.

advertisement

ഓൾഡ് ഡൽഹിയിലെ ചാന്ദ്‌നി ചൗക്കിൽ നിന്ന് വരികയായിരുന്നു വ്യവസായിയെന്ന് പോലീസ് പറഞ്ഞു. പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിഞ്ഞത് മുതൽ കവർച്ചക്കാർ അവിടെ നിന്ന് അവരെ പിന്തുടർന്നിരിക്കാം എന്നാണ് പോലീസ് നിഗമനം.

കൊള്ളസംഘം കാർ കൊള്ളയടിക്കാൻ ശ്രമിച്ചത് ഒറ്റപ്പെട്ട സംഭവമല്ല. തക്-തക് ഗാംഗ്, ആക്‌സിൽ ഗ്യാങ് തുടങ്ങി നിരവധി കുപ്രസിദ്ധ സംഘങ്ങൾ ഇത്തരം കവർച്ചകൾ പതിവായി നടത്താറുണ്ട്. തക്-തക് സംഘത്തിന്റെ നടപടിക്രമങ്ങളും സിസിടിവി ക്യാമറകളിൽ മുൻപ് രേഖപ്പെടുത്തിയിട്ടുണ്ട്. നിരവധി അറസ്റ്റുകൾ ഉണ്ടായിട്ടുമുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പണം എറിഞ്ഞോ റേഡിയേറ്ററിൽ നിന്ന് ഓയിൽ ലീക്ക് ചെയ്യുന്നുവെന്ന് പറഞ്ഞോ ആവും ഡ്രൈവറെ സംഘം വാഹനത്തിൽ നിന്ന് പുറത്തിറക്കുന്നത്. ഒറ്റയ്‌ക്ക് ഡ്രൈവർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങുമ്പോൾ, അവർ ലാപ്‌ടോപ്പോ പണമോ പോലുള്ള വിലപിടിപ്പുള്ള സാധനങ്ങൾ അടങ്ങിയ ബാഗുകൾ പുറത്തെടുക്കുന്നു. കാൽനടയാത്രക്കാരായി കാർ തങ്ങളെ ഇടിച്ചെന്ന് ആരോപിക്കുക എന്നിങ്ങനെ വ്യത്യസ്ത സമീപനങ്ങളും അവർക്കുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral | നടുറോഡിൽ തോക്കിൻമുനയിൽ നിർത്തി രണ്ട് കോടിയുടെ കവർച്ച; ദൃശ്യങ്ങൾ വൈറൽ
Open in App
Home
Video
Impact Shorts
Web Stories