TRENDING:

അടപ്പ് തിരിച്ചിട്ടും തുറന്നില്ല; പ്രഷർ കുക്കറിന് മുകളിൽ കയറി ചവിട്ടി തുറക്കുന്ന യുവതിയുടെ വീഡിയോ വൈറൽ

Last Updated:

യുവതി പ്രഷർ കുക്കറിന് മുകളിൽ കയറി, രണ്ട് കാലുകളും കൊണ്ട് മൂടിയിൽ ചവിട്ടുന്നു. എന്നിട്ടെന്ത് സംഭവിച്ചു?

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒരു പ്രഷർ കുക്കർ തുറക്കുന്നത് വെറും സാധാരണ അടുക്കള ജോലി മാത്രമാണെന്ന് നിങ്ങൾ കരുതിയിരുന്നെങ്കിൽ, വീണ്ടും ചിന്തിക്കുക. പലർക്കും ഇതൊരു സമ്പൂർണ സാഹസിക കായിക വിനോദമാണ്. അതിനുദാഹരണമാണ് പുതിയ വൈറൽ വീഡിയോ. ഇൻസ്റ്റഗ്രാമിൽ പങ്കിട്ട ഈ ക്ലിപ്പ് ആളുകളെ ചിരിപ്പിക്കുകയും ആ കുക്കറിനുള്ളിൽ ദാൽ, രാജ്മ അല്ലെങ്കിൽ മറ്റുവല്ല നിഗൂഢ വിഭവം ആണോ എന്ന് ചിന്തിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ്.
(വീഡിയോ ദൃശ്യം)
(വീഡിയോ ദൃശ്യം)
advertisement

ഇപ്പോൾ വൈറലായിരിക്കുന്ന ഈ ക്ലിപ്പിൽ, ഒരു സ്ത്രീ തന്റെ പ്രഷർ കുക്കറുമായി പോരാടുന്നത് കണ്ടാൽ വീഡിയോ ഗെയിമിലെ ആത്യന്തിക വിജയ പോയിന്റ് പോലെ തോന്നിയേക്കും. ആദ്യം അവർ പതിവ് തന്ത്രം പരീക്ഷിക്കുന്നു. കൈകൾ ഉപയോഗിച്ച് കുക്കർ തുറക്കാൻ ശ്രമിക്കുന്നു. റബ്ബർ വളയം പോലും നീക്കം ചെയ്യുന്നു. അത് പിടിയിൽ അയവ് വരുത്തുമെന്ന് തോന്നിക്കും എങ്കിലും നടന്നത് മറ്റൊന്നാണ്. പോരാട്ടത്തിൽ വിജയിക്കാൻ ദൃഢനിശ്ചയം ചെയ്ത അവർ അടപ്പിന്റെ ഹാൻഡിൽ പിടിച്ച് തന്റെ സകല ശക്തിയും ഉപയോഗിച്ച് വളച്ചൊടിക്കുന്നു. പക്ഷേ കുക്കർ വിട്ടുകൊടുക്കൽ മനോഭാവത്തിലല്ല എന്ന് തോന്നും.

advertisement

നാടകീയത ആരംഭിക്കുന്നതേയുള്ളൂ. യുവതി അതിന് മുകളിൽ കയറി, ഏതോ തരത്തിലെ അടുക്കള വ്യായാമം ചെയ്യാൻ ശ്രമിക്കുന്നതുപോലെ രണ്ട് കാലുകളും കൊണ്ട് മൂടിയിൽ ചവിട്ടുന്നു. ഇപ്പോഴും മാറ്റമേതും സംഭവിക്കുന്നില്ല. കുക്കർ അടഞ്ഞ് തന്നെയാണ്.

വീഡിയോ തൽക്ഷണം സോഷ്യൽ മീഡിയയിൽ വൈറലായി. ഒരേസമയം രസകരവും ആശങ്ക നിറഞ്ഞതും, പ്രസക്തവുമായ അഭിപ്രായങ്ങളുടെ ഒരു പ്രളയത്തിന് കാരണമായി മാറി ഈ വീഡിയോ.

തമാശയായി തോന്നാമെങ്കിലും, പല കുടുംബങ്ങൾക്കും നന്നായി അറിയാവുന്ന ഒരു കാര്യം കൂടിയാണിത്. പ്രഷർ കുക്കറുകൾ മനുഷ്യരെപ്പോലെ ചിലനേരങ്ങളിൽ പല വികാരങ്ങളും പ്രകടിപ്പിക്കും. അവ വളരെ നേരത്തെ തുറന്നാൽ അപകടകരമാണ്. വൈകി തുറന്നാലാവട്ടെ, ഇതുപോലെ അലോസരവും.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: If you thought opening a pressure cooker was just a normal kitchen chore, think again. For many, it's a full-on adventure sport. A new viral video is a case in point

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അടപ്പ് തിരിച്ചിട്ടും തുറന്നില്ല; പ്രഷർ കുക്കറിന് മുകളിൽ കയറി ചവിട്ടി തുറക്കുന്ന യുവതിയുടെ വീഡിയോ വൈറൽ
Open in App
Home
Video
Impact Shorts
Web Stories