ഫോട്ടോകൾ വിശാൽ എക്സ് ഹാൻഡിലിൽ പങ്കിട്ടു. ആരാധകർ അദ്ദേഹത്തിന് ആശംസയേകാൻ വൈകിയില്ല.
വിശാലിന്റെ സ്ഥിരീകരണം:
ധൻസികയുടെ പുതിയ ചിത്രമായ യോഗി ദായുടെ ഓഡിയോ ലോഞ്ചിനിടെയാണ് വിവാഹപ്രഖ്യാപനം നടന്നത്. വിശാൽ മുഖ്യാതിഥികളിൽ ഒരാളായിരുന്നു. ചടങ്ങിൽ വിശാലും ധൻസികയും കൈകോർത്ത് പുഞ്ചിരിച്ചുകൊണ്ട് ചടങ്ങിൽ പങ്കെടുത്തു. ഈ അവസരത്തിൽ അവർ സന്തോഷിക്കുന്നതായി മനസിലാക്കാം. വിശാൽ എത്തിയ ഉടനെ അദ്ദേഹം തന്റെ പ്രതിശ്രുത വധുവിനെ ക്യാമറകൾക്ക് മുന്നിൽ ചേർത്തുപിടിച്ചു.
സായ് ധൻസിക ആരാണ്?
35 കാരിയായ സായ് ധൻസിക തമിഴ് സിനിമയിലെ അറിയപ്പെടുന്ന ഒരു നടിയാണ്. 1989 നവംബർ 20 ന് തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ ജനിച്ച അവർ 2006ൽ മറീന എന്ന പേരിൽ 'മനതോട് മഴക്കാലം' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ജീവിതം ആരംഭിച്ചത്. നടൻ ജയസൂര്യ, ഷാം, നിത്യ ദാസ് എന്നിവർക്കൊപ്പം അർപുതൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിച്ചു.
advertisement
ധൻസിക പിന്നീട് മറന്തേൻ മെയ്മറന്തേൻ, തിരുടി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. തുടർന്ന് കെമ്പ എന്ന കന്നഡ സിനിമയിലേക്ക്. അവിടെ തനുഷിക എന്ന പേരിൽ പ്രശസ്തയായി. 2009ൽ ജനനാഥൻ സംവിധാനം ചെയ്ത് ജയം രവി അഭിനയിച്ച പേരൻമൈ എന്ന ആക്ഷൻ ചിത്രത്തിലൂടെയാണ് പ്രധാന വഴിത്തിരിവ്.
വർഷങ്ങളായി, വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിക്കുകയും തമിഴ് സിനിമയിൽ ശക്തമായ ഒരു പോർട്ട്‌ഫോളിയോ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട് താരം. അവരുടെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന് രജനീകാന്തിന്റെ മകളായി അഭിനയിച്ച കബാലി (2016) എന്ന ചിത്രത്തിലായിരുന്നു.
തമിഴ് ചലച്ചിത്രമേഖലയിലെ പ്രമുഖനായ നടൻ വിശാൽ കൃഷ്ണ റെഡ്ഡി ഓഗസ്റ്റ് 29 ന് തന്റെ 48-ാം ജന്മദിനം ആഘോഷിക്കുകയാണ്. 1977 ൽ ജനിച്ച അദ്ദേഹം 2004ൽ പുറത്തിറങ്ങിയ ചെല്ലമേ എന്ന റൊമാന്റിക് ത്രില്ലർ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. മുതിർന്ന നിർമ്മാതാവ് ജി.കെ. റെഡ്ഡിയുടെ മകനാണ് അദ്ദേഹം. ആക്ഷൻ വേഷങ്ങൾക്ക് പേരുകേട്ടയാളാണ് നടൻ.