കുറിപ്പ് വായിക്കാം
നിന്നെ ഞാൻ കൊറേ നേരായീലോ വിളിക്കണ് ? നീ വളരെ ബിസി ആണ് ആണ് ലേ?
"ബിസിആയിട്ട് പൊക്കോണ്ടിരിയ്ക്കായിരുന്നു ഓട്ട്രഷേല്. ഇതിൻ്റെ സൗണ്ട് കാരണം ഫോണടിച്ചത് അറിഞ്ഞില്ല. "
കാറോ ?
"ഡ്രൈവൻ വീട്ടിപ്പോയി. ഇന്ദുചൂഡൻ് സ് പ്രദർദശനത്തിന് വന്നതാ. അത് കഴിഞ്ഞ് , അമൃതേം കഴിഞ്ഞേ ചെറുവത്താനിക്ക് പോവാമ്പറ്റു.
അപ്പ അവൻ പോയി..''
ഡാ ഞാൻ വിളിച്ചതെന്തിനാന്ന് ചോദിക്ക്.. .നീ
" എന്തിനാ?"
അവസാനത്തെ ടെസ്റ്റും പാസ്സായട
advertisement
"ദാപ്പോവല്യേ കാര്യം ?ങ്ങള് പാസ്സാവുംന്ന് എനിക്ക് നേരത്തെ അറിയാമായിരുന്നു. "
നീയ്യാര് പടച്ചോനോ?
"ഞാൻ കാലത്തിനു മുമ്പേ നടക്കുന്നവൻ. ഇരുളിലും വെളിച്ചത്തിലും മഴയിലും വെയിലിലും വടിയോ കുടയോ ഇല്ലാതെ സഞ്ചരിക്കുന്നവൻ"
...........
"എന്താ മിണ്ടാത്ത്. ?"
ഏതു നേരത്താ നിന്നെ വിളിക്കാൻ തോന്നിയത് എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ.
യാ ഫത്താഹ്
സർവ്വ ശക്തനായ തമ്പുരാനേ
കാത്തു കൊള്ളണേ !
ഇതും വായിക്കുക: ഇത് മമ്മൂട്ടിയെ കുറിച്ച് തന്നെയല്ലേ? കേൾക്കാൻ കൊതിച്ച ആ വാർത്തയാണോ ആന്റോ ജോസഫ് പങ്കിട്ടത്?
അതേസമയം, മമ്മൂട്ടി പൂർണ ആരോഗ്യവാനായി തിരിച്ചെത്തുന്നുവെന്ന വാർത്ത ആഘോഷമാക്കുകയാണ് മലയാള സിനിമാ ലോകം. സന്തോഷക്കുറിപ്പുകളും ചിത്രങ്ങളും പങ്കുവച്ചാണ് മലയാള സിനിമയിലെ പ്രമുഖർ മമ്മൂട്ടിയുടെ തിരിച്ചുവരവിനെ ആഘോഷിക്കുന്നത്. ‘കേൾക്കാനായി കാതോർത്തു പ്രാർഥനയോടെ കാത്തിരുന്ന സന്തോഷവാർത്ത,’ എന്നാണ് സിബി മലയിൽ ഔദ്യോഗിക പേജിൽ കുറിച്ചത്.
‘എല്ലാം ഓക്കെ ആണ്’ എന്നായിരുന്നു രമേശ് പിഷാരടിയുടെ പ്രതികരണം. ‘വാക്കുകൾക്ക് ഈ സന്തോഷതെ അതേപടി പ്രകടിപ്പിക്കാനില്ല. ഒരിക്കൽ കൂടി എല്ലാം ഓക്കെ ആണ്,’ രമേശ് പിഷാരടി കുറിച്ചു. ‘രാജാവ് തിരിച്ചെത്തിയിരിക്കുന്നു’ എന്ന ആവേശക്കുറിപ്പാണ് മാലാ പാർവതി പങ്കുവച്ചത്. ‘ഇതിൽ കൂടുതൽ ഒരു നല്ല വർത്തമാനം ഇല്ല. മമ്മൂക്ക പൂർണ്ണ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ചികിത്സിച്ച ഡോക്ടർമാർക്കും, ശ്രുശൂഷിച്ച എല്ലാവവർക്കും, ആശുപത്രിയോടും കടപ്പാട്. സ്നേഹം. അതെ... രാജാവ് തിരിച്ചെത്തിയിരിക്കുന്നു! സന്തോഷം, നന്ദി... പ്രാർഥനകൾക്ക് ഉത്തരം കിട്ടിയല്ലോ,’ മാലാ പാർവതി കുറിച്ചു.