കെ എം മാണിക്കെതിരെ ഉയർന്ന ബാർ കോഴ ആരോപണ സമയത്തെ ഇടതുപക്ഷ പ്രവർത്തകരുടെ #entevaka500 ക്യാംപയിനെ ട്രോളിയാണ് ബൽറാം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ബാർകോഴ ആരോപണത്തെ തുടർന്ന് സംവിധായകൻ ആഷിഖ് അബു ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ് അന്ന് വൈറലായിരുന്നു. ‘അഷ്ടിക്ക് വകയില്ലാതെ കഷ്ടപ്പെടുന്ന നമ്മുടെ മാണി സാറിന് കുറച്ച് കോടികള്‍ കൂടി നമ്മള്‍ പിരിച്ച് കൊടുക്കണം. എന്റെ വക 500 രൂപ.’എന്നായിരുന്നു ആഷിഖിന്റെ പോസ്റ്റ്. ഇതിന് പിന്നാലെ എന്റെ വക 500 സോഷ്യൽ മീഡിയോ ക്യാംപെയിനായി മാറിയിരുന്നു.
advertisement
Also Read- രാഹുൽ ട്വീറ്റ് ചെയ്ത 'ഗാന്ധിയുടെ മരണം' ബജറ്റിലും; വരച്ചത് ടോം വട്ടക്കുഴി
ഇത് മുൻനിർത്തിയാണ് ബൽറാം ഇപ്പോൾ കുറിപ്പിട്ടത്. ‘5 കോടിയിൽ പ്രമുഖ സംവിധായകൻ വക 500 രൂപ കുറച്ച് ബാക്കി 4,99,99,500 രൂപ ഖജനാവിൽ നിന്ന് ചെലവഴിച്ചാൽ മതിയല്ലോ അല്ലേ?’ എന്നാണ് ചരിത്രം ഓർമിച്ച് ബൽറാമിന്റെ പരിഹാസം.
