ജെറ്റ് സ്യൂട്ട് ഉപയോഗിച്ചുള്ള പരീക്ഷണ പറക്കലിന്റെ വീഡിയോ ഗ്രാവിറ്റി ഇൻഡസ്ട്രീസ് പുറത്തു വിട്ടിട്ടുണ്ട്. ഒരു സ്പീഡ് ബോട്ടിൽ നിന്ന് ജെറ്റ് സ്യൂട്ട് ഉപയോഗിച്ച് പറന്നു പൊങ്ങുന്ന ഒരു ടെസ്റ്റ് പൈലറ്റ്മിലിട്ടറി ഷിപ്പിനടുത്തേക്ക് നീങ്ങുകയും അതിന്റെ ഡെക്കിൽ യാതൊരു പ്രയാസവുമില്ലാതെ ഇറങ്ങുകയുംചെയ്യുന്നത് വീഡിയോയിൽ കാണാൻ കഴിയും. തുടർന്ന് അദ്ദേഹം ആ കപ്പലിൽ നിന്ന് താഴേക്ക് ഇട്ട് കൊടുക്കുന്ന ഒരു ഏണിയിലൂടെ മറ്റൊരു റിബ്ബ്‌ബോട്ടിലെകമാൻഡോ കയറിവരികയുംചെയ്യുന്നുണ്ട്.
advertisement
സാധാരണ ഒരു കപ്പലിന്റെ സമീപത്തേക്ക്നീങ്ങുന്ന അതിവേഗറിബ്ബ്‌ബോട്ടിൽ നിന്ന് വശത്തിലൂടെ ഏണി എറിഞ്ഞു മാത്രമേ ചലിക്കുന്ന കപ്പലിലേക്ക് കയറാൻ സാധിക്കുകയുള്ളൂ എന്ന് ഗ്രാവിറ്റി ഇൻഡസ്ട്രീസ് പറയുന്നു. ഇത് വളരെ സാവധാനം നടക്കുന്ന ഒരു പ്രക്രിയയാണ്. പോരാത്തതിന്ആയാസകരവുമാണ്. ഈ സംവിധാനത്തിന് പകരമായി ഹെലികോപ്പ്റ്റർ ഉപയോഗിച്ച് മാത്രമേ ചലിക്കുന്ന കപ്പലിൽ കയറാൻ പറ്റൂ. എന്നാൽ ഇവിടെ ജെറ്റ് സ്യൂട്ടിന്റെ ഉപയോഗം ഈ ഓപ്പറേഷന്റെ വേഗത കൂട്ടാൻ സഹായിക്കുന്നു. മാത്രമല്ല കപ്പലിന്റെ ഏത് ഭാഗത്ത് വേണമെങ്കിലും എത്തിപ്പെടാൻ ജെറ്റ് സ്യൂട്ടിന് കഴിയും. ഇറങ്ങിയ സ്ഥലം മാറിപ്പോയിഎന്ന് തോന്നിയാൽ ഉടനടി വീണ്ടും പറന്നു പൊങ്ങാനും സാധിക്കും. നിരവധി തവണ നടത്തിയ പരിശീലനങ്ങൾക്ക് ശേഷമാണ് ഈ സംഘം പരീക്ഷണം നടത്താൻ തീരുമാനിച്ചത്.
മറൈൻ ബോർഡിങ് ഓപ്പറേഷനുകൾ ഗ്രാവിറ്റി ഇൻഡസ്ട്രീസ് ഏതാനും മാസങ്ങളായി പരിശോധിച്ചു വരികയാണ്. അടുത്തിടെ നെതർലാൻഡ്‌സിലെ മാരിടൈംസ്പെഷ്യൽ ഓപ്പറേഷൻസ് ഫോഴ്‌സസുമായി സഹകരിച്ച് ഒരു പരീക്ഷണം അവർ പൂർത്തിയാക്കിയിരുന്നു. യു കെയിലെഗ്രേറ്റ് നോർത്ത് എയർ ആംബുലൻസ് സർവീസുമായി സഹകരിച്ചുംസെർച്ചിങ്, റെസ്ക്യൂമിഷനുകളിൽ ഉപയോഗിക്കാവുന്ന സാങ്കേതികവിദ്യകളുടെ പരീക്ഷണം അവർ മുമ്പ് നടത്തിയിട്ടുണ്ട്. ഒരു ഗ്രാവിറ്റി ജെറ്റ് സ്യൂട്ടിന് ഏതാണ്ട് 4,30,000 ഡോളറാണ് വില. അതിനാൽ, റോയൽ മറൈൻസ് തങ്ങളുടെ മിലിട്ടറി സംവിധാനത്തിലേക്ക് ഈ സാങ്കേതിക വിദ്യ സ്വീകരിക്കുകയാണെങ്കിൽ അത് മിലിട്ടറി ചെലവിൽ വലിയ വർദ്ധനവാകും ഉണ്ടാക്കുക.