ഇത്തരം അപകടങ്ങളെ കുറിച്ച് വർഗീസ് പ്ലാത്തോട്ടം എന്നയാളുടെ ഫേസ്ബുക്ക് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആ കൊലയാളി തുണ്ടുതുണി വേണ്ടാന്നു വെക്കണമെന്ന് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം
ഒരു പ്രത്യേക രീതിയിൽ സ്ത്രീകൾ മരണപ്പെടുന്ന നാടാണ് കേരളം. വേറെ ഏതേലും നാട്ടിൽ ഇങ്ങനെ അപകടമരണങ്ങൾ നടക്കുന്നുണ്ടോ എന്നറിയില്ല , ഇല്ല എന്നുതന്നെയാണ് എന്റെ വിശ്വാസം
advertisement
കഴിഞ്ഞ ദിവസവും ഒരു സ്ത്രീ മരണപ്പെട്ട വാർത്തകണ്ടു
അപകട കാരണം മറ്റൊന്നുമല്ല , ഷാളെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഒരു കൊലയാളി തുണ്ടുതുണിയാണ്
അതു ധരിക്കണോ വേണ്ടയോ എന്ന ഇഷ്ടം വ്യക്തി പരമാണ് . മാറിലേക്കുള്ള തുറിച്ചു നോട്ടം സഹിക്കാൻ കഴിയാതെ ആ ഭാഗം ഷാൾ കൊണ്ടു മറക്കുന്നവരെ തെറ്റുപറയാൻ പറ്റില്ല
തന്റെ മാറിനു നേർക്കുവരുന്ന ഒരു വഷളൻ നോട്ടത്തെ "ന്നാ ടാ *%#$" എന്ന രൂക്ഷമായ മറു നോട്ടം കൊണ്ട് ചെറുക്കാൻ കഴിയുന്നവർക്കു അത് ആവശ്യമേ അല്ല .
പക്ഷെ ബൈക്ക് യാത്ര ചെയ്യുമ്പോ ആ കൊലയാളി തുണ്ടുതുണി വേണ്ടാന്നു വെക്കണം എന്നൊരു അപേക്ഷയുണ്ട് . പണ്ടൊക്കെ ബൈക്കിൽ കാലു ഇരുവശത്തും ഇട്ടു ഇരിക്കുന്നത് നല്ല സ്ത്രീകൾക്ക് ചേർന്നതല്ല എന്ന ഊളത്തരം മാറിയതു പോലെ ഇതും മാറും എന്നു കരുതാം
ബൈക്കിൽ ഇരിക്കുമ്പോ നിനക്കു ഷാൾ വേണ്ട എന്നു പറയാൻ അതോടിക്കുന്ന പുരുഷനും ഷാൾ ഇട്ടില്ല എന്നു കരുതി ഞാൻ മോശക്കാരി ആവില്ല എന്നു ടൂവീലർ ഓടിക്കുന്ന സ്ത്രീക്കും ബോധ്യമുണ്ടാവട്ടെ
ആ കൊലയാളി തുണ്ടുതുണി പിൻചക്രത്തിൽ ഉടക്കി ഇനി ഒരു പെണ്ണും റോഡിൽ വീണു മരിക്കാൻ ഇടയാവാതെ ഇരിക്കട്ടെ ..!!

