TRENDING:

ക്യൂട്ടാണോ ഇൻഡിഗോയുടെ 'ക്യൂട്ട് ചാർജ്'; ഇൻഡിഗോ ചാർജിനെതിരെ പ്രതികരിച്ച് അഭിഭാഷകൻ

Last Updated:

പ്രായം കൂടുംതോറും ഞാൻ ക്യൂട്ട് ആകുന്നുണ്ട് എന്ന് എനിക്കറിയാം,പക്ഷേ ഇൻഡിഗോ എന്നോട് പണം ഈടാക്കാൻ തുടങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വിമാനടിക്കറ്റ് നിരക്കിന്റെ കൂടെ 'ക്യൂട്ട് ചാർജ്' ഈടാക്കി ഇൻഡിഗോ എയർലൈൻ.ഇൻഡിഗോ എയർലൈനിൽ യാത്രചെയ്ത ഒരു അഭിഭാഷകൻ ടിക്കറ്റിന്റെ ചിത്രമടക്കം ട്വിറ്ററിൽ പങ്കുവച്ചതോടെ എന്താണ് ക്യൂട്ട് ചാർജ് എന്നതിനെ കുറിച്ച് സോഷ്യൽ മീഡിയകളിൽ വിവിധ അഭിപ്രായങ്ങൾ നിറയുകയാണ്. പോസ്റ്റിനു പിന്നാലെ ഇതിനു മറുപടിയുമായി എയർലൈനും രംഗത്തെത്തി.
advertisement

ടിക്കറ്റിൽ വിമാന നിരക്കിനൊപ്പം വിവിധ സേവന നിരക്കുകൾ കൂടി ചേർത്തിട്ടുണ്ട്. എന്നാൽ ക്യൂട്ട് ചാർജ് എന്നതിനടിയിൽ ചുവന്ന മാർക്ക് ചെയ്താണ് യാത്രക്കാരൻ ട്വിറ്ററിൽ പങ്കുവെച്ചത്. " പ്രായം കൂടുംതോറും ഞാൻ ക്യൂട്ട് ആകുന്നുണ്ട് എന്ന് എനിക്കറിയാം. പക്ഷേ ഇൻഡിഗോ എന്നോട് പണം ഈടാക്കാൻ തുടങ്ങുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല" സുന്ദരികളായതിന് നിങ്ങൾ ഉപയോക്താക്കളിൽ നിന്നും ചാർജ് ഈടാക്കുന്നുണ്ടോ? അതോ നിങ്ങളുടെ വിമാനങ്ങൾ മനോഹരമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നതിനാൽ നിങ്ങൾ നിരക്ക് കുട്ടുകയാണോ?എന്നാണ് ശ്രയാൻഷ് സിംഗ് എന്ന യാത്രക്കാരൻ കുറിച്ചത്. 50 രൂപയാണ് 'ക്യൂട്ട്' ഫീസായി ഈടാക്കിയത്. ടിക്കറ്റിൽ രേഖപ്പെടുത്തിയ എയർഫെയർ ചാർജുകൾ, സീറ്റ് ഫീസ്, കൺവീനിയൻസ് ഫീസ്, എയർപോർട്ട് സെക്യൂരിറ്റി ഫീസ്, യൂസർ ഡെവലപ്‌മെന്റ് ഫീസ് എന്നിവയെക്കുറിച്ച് ശ്രയാൻഷ് സിങ്ങിന് അറിയാമായിരുന്നു. എന്നിരുന്നാലും, 'ക്യൂട്ട്' ഫീസിനെ കുറിച്ച് അദ്ദേഹത്തിന് അറിവില്ലായിരുന്നു.

advertisement

ഇതിന് എയർലൈൻ നൽകിയ മറുപടി ഇതാണ്"ക്യൂട്ട് ചാർജുകൾ" എന്നാൽ 'കോമൺ യൂസർ ടെർമിനൽ എക്യുപ്‌മെന്റ്' ചാർജാണ്‌. അതായത് എയർപോർട്ടുകളിൽ യാത്രക്കാർ ഉപയോഗിക്കുന്ന മെറ്റൽ ഡിറ്റക്റ്റിംഗ് മെഷീനുകൾ, എസ്കലേറ്ററുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ ഉപയോഗത്തിന് ഈടാക്കുന്ന തുകയാണിത്. ഇതിനെ "പാസഞ്ചർ ഹാൻഡ്‌ലിംഗ് ഫീസ്" എന്നും ഇതിനെ പറയുന്നു.

എന്നാൽ മറുപടിയിൽ  സിംഗ് തൃപതനായിരുന്നില്ല  “ഇത് വിമാനത്താവള സുരക്ഷയുടെ ഭാഗമല്ലേ? മെറ്റൽ ഡിറ്റക്ടറുകൾ സർക്കാരിൻ്റെ സുരക്ഷാ സംഘടനയായ സിഐഎസ്എഫിൻ്റെ സ്വത്തല്ലേ? വിമാനത്താവളങ്ങളുടെ സുരക്ഷയ്ക്കും

advertisement

വിമാനത്താവള കെട്ടിടങ്ങൾ ഉൾപ്പെടെ വിമാനത്താവളത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങൾ പൊതു യൂട്ടിലിറ്റി ഇൻഫ്രാസ്ട്രക്ചറാണ്. ഞങ്ങൾ അടയ്ക്കുന്ന നികുതി കൊണ്ടാണ് അവ പരിപാലിക്കേണ്ടത്, ”എന്നും അദ്ദേഹം പ്രതികരിച്ചു

പോസ്റ്റ് വൈറലായതോടെ നിരവധിപേരാണ് പോസ്റ്റിന് കമെന്റുകൾ ഇട്ടത് . ഇങ്ങനെ പോയാൽ നാളെ ഓക്സിജൻ ചാർജും പിടിക്കുമെന്ന് ഒരു യാത്രക്കാരൻ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Indigo Airline charged a 'cute charge' along with the air ticket price. After a lawyer who traveled on Indigo Airline shared a picture of the ticket on Twitter, the social media is filled with various opinions about what the cute charge is

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
ക്യൂട്ടാണോ ഇൻഡിഗോയുടെ 'ക്യൂട്ട് ചാർജ്'; ഇൻഡിഗോ ചാർജിനെതിരെ പ്രതികരിച്ച് അഭിഭാഷകൻ
Open in App
Home
Video
Impact Shorts
Web Stories