TRENDING:

വെഡിങ്ങ് ഫോട്ടോഗ്രാഫറെ കല്യാണം കഴിച്ചാല്‍ ഇങ്ങനെയിരിക്കും ! വൈറല്‍ ഫോട്ടോഷൂട്ട്

Last Updated:

അയാന്‍ സെന്‍ എന്ന വെഡിങ് ഫോട്ടോഗ്രാറുടെ വിവാഹ ദിനത്തില്‍ കുറച്ചു സമയത്തേക്ക് വരന്‍ ഫോട്ടോഗ്രാഫറായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നിങ്ങളുടെ വിവാഹ ചടങ്ങുകളുടെ മനോഹരമായ നിമിഷങ്ങള്‍ എന്നെന്നും ഓര്‍ത്തുവെക്കാന്‍ സഹായിക്കുന്നവരാണ് വെഡിങ് ഫോട്ടോഗ്രാഫര്‍മാര്‍. സേവ് ദി ഡേറ്റില്‍ തുടങ്ങി പോസ്റ്റ് വെഡിങ് വീഡിയോ വരെ ചിത്രീകരിച്ച് നമ്മളുടെ വിവാഹം ആഘോഷമാക്കുന്നതില്‍ ഇവര്‍ക്കുള്ള പങ്ക് വലുതാണ്. വിവാഹ വിപണയിലെ താരങ്ങളാണ് ഫോട്ടോഗ്രാഫര്‍മാര്‍. മികച്ച വെഡിങ് ഫോട്ടോഗ്രാഫര്‍മാര്‍ക്കായി ലക്ഷങ്ങള്‍ മുടക്കുന്ന വിവാഹപാര്‍ട്ടിക്കാര്‍ വരെ നമുക്കിടയിലുണ്ട്.
advertisement

എന്നാല്‍ ഒരു വെഡിങ് ഫോട്ടോഗ്രാഫറുടെ വിവാഹത്തിന്‍റെ ചിത്രീകരണം എങ്ങനെ ആയിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ ?. സംശയിക്കണ്ട മികച്ച ക്വാളിറ്റിയിലുള്ള പുതുമയാര്‍ന്ന ചിത്രങ്ങള്‍ ആ കല്യാണത്തില്‍ ക്ലിക്ക് ചെയ്തിരിക്കും എന്ന് ഉറപ്പ്. അയാന്‍ സെന്‍ എന്ന വെഡിങ് ഫോട്ടോഗ്രാറുടെ വിവാഹ ദിനത്തില്‍ കുറച്ചു സമയത്തേക്ക് വരന്‍ ഫോട്ടോഗ്രാഫറായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

വിവാഹ ശേഷം മണ്ഡപിലിരുന്ന് വധു പ്രിയയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍ കല്യാണ ചെക്കനെ അഭിനന്ദിച്ചും ആശംസകള്‍ നേര്‍ന്നും നിരവധി പേര്‍‌ കമന്‍റ് ചെയ്തു. ‘നിങ്ങൾ ഒരു ഫോട്ടോഗ്രാഫറെ വിവാഹം കഴിക്കുമ്പോൾ’ എന്ന അടിക്കുറുപ്പോടെ കൂട്ടുകാരാണ് ഈ വൈറല്‍ വീഡിയോ പങ്കുവെച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വിവാഹത്തിനിടയിലും തന്‍റെ പ്രൊഫഷനെ ചേര്‍ത്തുപിടിക്കുന്ന വരന്‍റെ ഡെഡിക്കേഷന്‍ എന്ന് വരെ കമന്‍റുകള്‍ വന്നു. ഇന്‍സ്റ്റഗ്രാമില്‍ 3.3 മില്യണ്‍ വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
വെഡിങ്ങ് ഫോട്ടോഗ്രാഫറെ കല്യാണം കഴിച്ചാല്‍ ഇങ്ങനെയിരിക്കും ! വൈറല്‍ ഫോട്ടോഷൂട്ട്
Open in App
Home
Video
Impact Shorts
Web Stories