2022 മുതൽ നൂർ അൽഫലയും അൽ പാച്ചിനോയും തമ്മിൽ പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഏപ്രിലിൽ, വെനീസിലെ ഫെലിക്സ് ട്രാട്ടോറിയയിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇറ്റാലിയൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം ഇവർ ഒരു കാറിൽ പോകുന്ന ചിത്രങ്ങളും പുറത്തു വന്നിരുന്നു.
Also Read-82ാം വയസ്സിൽ അച്ഛനാകുന്ന സന്തോഷത്തിൽ അൽ പച്ചീനോ; കൺമണിയെ വരവേൽക്കാനൊരുങ്ങി താരം
മുൻ കാമുകിയും അഭിനയം പഠിപ്പിക്കുന്നയാളുമായ ജാൻ ടാരന്റിൽ ജൂലി മേരി എന്ന 33 വയസുള്ള മകളും അൽ പാച്ചിനോക്കുണ്ട്. കാമുകി ബെവർലി ഡി ആഞ്ചലോയിൽ ഇരട്ടകളായ ആന്റൺ ഒലീവിയ എന്നീ മക്കളും ഉണ്ട്. ഇവർക്ക് 22 വയസാണ് പ്രായം. 1997 മുതൽ 2003 വരെ ബെവർലി ഡി ആഞ്ചലോയുമായി അൽ പാച്ചിനോ ഡേറ്റിംഗിൽ ആയിരുന്നു.
advertisement
2014ൽ,അൽ പാച്ചിനോ ന്യൂയോർക്കറിന് നൽകിയ അഭിമുഖത്തിൽ തന്റെ മക്കളെക്കുറിച്ച് സംസാരിച്ചിരുന്നു. “അവരുടെ മേൽ എനിക്കും ഉത്തരവാദിത്തം ഉണ്ട്. ഞാൻ അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. എന്റെ സാന്നിധ്യം ഇല്ലാത്തപ്പോൾ, അവർക്കും അവരില്ലാത്തപ്പോൾ എനിക്കും വിഷമം തോന്നാറുണ്ട്. അച്ഛനായതിലൂടെ ഞാൻ ധാരാളം കാര്യങ്ങൾ പഠിച്ചു”, എന്നാണ് അദ്ദേഹം പറഞ്ഞത്.
ആരാണ് നൂര്‍ അല്‍ഫല?
നൂർ അൽഫല ഒരു സമ്പന്ന കുവൈറ്റ്- അമേരിക്കൻ കുടുംബത്തിലെ അംഗമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 79-കാരനായ മിക്ക് ജാഗർ, 61-കാരനായ ഫിലാന്ത്രോപിസ്റ്റ് നിക്കോളാസ് ബെർഗ്രൂൻ എന്നിവരുമായി നൂറിന് നേരത്തെ പ്രണയം ഉണ്ടായിരുന്നു. 91-കാരനായ, അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനുമായ ക്ലിന്റ് ഈസ്റ്റ്‌വുഡിനൊപ്പവും നൂറിനെ പലരും കണ്ടിട്ടുണ്ടെന്ന് പേജ് സിക്സിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ക്ലിന്റ് തന്റെ കുടുംബ സുഹൃത്താണെന്നാണ് നൂർ വ്യക്തമാക്കിയത്.
അൽ പാച്ചിനോയും നൂറും കോവിഡ് മഹാമാരിയുടെ സമയത്താണ് പരസ്പരം കണ്ടുമുട്ടിയത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തങ്ങൾക്കിടയിലുള്ള പ്രായ വ്യത്യാസം ഒരു പ്രശ്നമായി തോന്നുന്നില്ല എന്നും ഇരുവരും പറയുന്നു. അൽ പാച്ചിനോക്ക് നൂറിന്റെ അച്ഛനേക്കാൾ പ്രായം ഉണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.