TRENDING:

അനുരാധ തിവാരി: ബംഗളൂരുവിലെ 'ബ്രാഹ്‌മിൺ ജീന്‍' സിഇഒയുടെ 10 കാര്യങ്ങൾ

Last Updated:

ഇളനീര്‍ കുടിക്കുന്നതിനിടെ തന്റെ കൈയ്യിലെ മസില്‍ ഉരുട്ടി നില്‍ക്കുന്ന ചിത്രം ബ്രാഹ്‌മിന്‍ ജീന്‍' എന്ന കാപ്ഷനോടെ അനുരാധ തിവാരി അടുത്തിടെ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇളനീര്‍ കുടിക്കുന്നതിനിടെ തന്റെ കൈയ്യിലെ മസില്‍ ഉരുട്ടി നില്‍ക്കുന്ന ചിത്രം ബംഗളൂരു കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭകയായ അനുരാധ തിവാരി അടുത്തിടെ സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന് അനുരാധ നല്‍കിയ കാപ്ഷനാണ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. 'ബ്രാഹ്‌മിന്‍ ജീന്‍' എന്നാണ് അവര്‍ ചിത്രത്തിന് നല്‍കിയ കാപ്ഷന്‍. സാമൂഹികമാധ്യമമായ എക്‌സില്‍ വൈറലായ ചിത്രം 61 ലക്ഷത്തില്‍ അധികം പേരാണ് ഇതിനോടകം തന്നെ കണ്ടുകഴിഞ്ഞത്. ഒട്ടേറെപ്പേര്‍ ഈ കാപ്ഷന്റെ പേരില്‍ അവരെ വിമര്‍ശിച്ചപ്പോള്‍ ചിലര്‍ പിന്തുണച്ചുകൊണ്ടും രംഗത്തെത്തിയിട്ടുണ്ട്.
അനുരാധ തിവാരി
അനുരാധ തിവാരി
advertisement

ജാതി വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുകയാണ് അനുരാധയെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു. എന്നാല്‍, ഈ വിവാദത്തിന് പിന്നാലെ അവയെ പ്രതിരോധിച്ചുകൊണ്ട് മറ്റൊരു ട്വീറ്റുമായി അനുരാധ എത്തി. ബ്രാഹ്‌മിണ്‍ എന്ന പദം ഉപയോഗിച്ചത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയതില്‍ അവര്‍ പോസ്റ്റില്‍ നിരാശ പങ്കുവെച്ചു. സംവരണങ്ങളില്‍ നിന്നോ സൗജന്യവാഗ്ദാനങ്ങളില്‍ നിന്നോ താനുള്‍പ്പെടുന്ന ബ്രാഹ്‌മണ സമുദായത്തിന് പ്രയോജനം ഒന്നും ലഭിക്കാത്തതിനാല്‍ തങ്ങളുടെ നേട്ടങ്ങളില്‍ അഭിമാനിക്കാന്‍ അവര്‍ക്ക് എല്ലാ അവകാശങ്ങളുമുണ്ടെന്ന് അനുരാധ വ്യക്തമാക്കി. ''പ്രതീക്ഷിച്ചതുപോലെ ബ്രാഹ്‌മിണ്‍ എന്ന വാക്ക് പരാമര്‍ശിച്ചത് നിരവധി തരംതാഴ്ന്നയാളുകളെ പ്രകോപിപ്പിച്ചിരിക്കുകയാണ്. ഞങ്ങള്‍ക്ക് നിലവിലെ സംവിധാനത്തില്‍നിന്ന് ഒന്നും ലഭിക്കുന്നില്ല. സംവരണമോ സൗജന്യങ്ങളോ ഇല്ല. ഞങ്ങള്‍ എല്ലാം സ്വന്തമായി സമ്പാദിക്കുന്നു. അതിനാല്‍ ഞങ്ങളുടെ വംശത്തിന് അഭിമാനിക്കാന്‍ എല്ലാ അവകാശവുമുണ്ട്,'' അവര്‍ പറഞ്ഞു.

advertisement

അനുരാധ തിവാരിയുടെ പോസ്റ്റിന് പിന്നാലെ ബ്രാഹ്‌മിണ്‍ജീന്‍സ് എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയി. പ്രതികരണവുമായി എഴുത്തുകാരന്‍ ചേതന്‍ ഭഗതും രംഗത്തെത്തി. ജാതി വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാകാമെന്ന് അദ്ദേഹം പറഞ്ഞു. ''ജാതി എത്രത്തോളം ഉയര്‍ത്തിക്കൊണ്ടുവരുന്നതോ അത്രയധികം ഏകീകൃത ഹിന്ദുവോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കഴിയും. പ്രതിപക്ഷവും അത് മനസിലാക്കി കളിക്കുകയാണ്. അതേ, ഈ ബ്രാഹ്‌മിണ്‍ജീന്‍സ് ഹാഷ് ടാഗ് പ്രവണതപോലും ഹിന്ദുവോട്ടുകളെ ഭിന്നിപ്പിക്കുകയാണ്. ആളുകള്‍ അത് മനസ്സിലാക്കുമോയെന്ന് അറിയില്ല,'' ചേതന്‍ ഭഗത് പറഞ്ഞു. ഇതിന് മറുപടിയുമായി അനുരാധ തിവാരി തന്നെ രംഗത്തെത്തി. ''ബ്രാഹ്‌മണര്‍ക്കെതിരായ വിദ്വേഷം ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നുണ്ടോ? സംവരണം ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നുണ്ടോ? ജാതി സെന്‍സസ് ഹിന്ദുക്കളെ ഒന്നിപ്പിക്കുന്നുണ്ടോ? എന്നാല്‍, ബ്രാഹ്‌മണര്‍ സ്വയം നിലപാട് എടുക്കാന്‍ തീരുമാനിക്കുമ്പോള്‍ പെട്ടെന്ന് ഹിന്ദുക്കള്‍ക്കിടയിലെ ഐക്യം അപകടത്തിലാണെന്ന് പറയുന്നു,'' അവര്‍ പറഞ്ഞു.

advertisement

ആരാണ് അനുരാധ തിവാരി?

1. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംരംഭകയാണ് അനുരാധ തിവാരി. കണ്ടന്റ് റൈറ്റിംഗ് ഏജന്‍സിയായ ജസ്റ്റ്‌ബേസ്റ്റ്ഔട്ടിന്റെ സ്ഥാപകയാണ് അവര്‍.

2. ടെഡ്എക്‌സിലെ പ്രഭാഷകയാണ് അനുരാധ.

3. 2014ലെ ഇന്ത്യയിലെ എട്ട് അതുല്യ സംരംഭകരില്‍ ഒരാളായി തിവാരിയെ ഇന്ത്യ ടുഡെ തെരഞ്ഞെടുത്തിരുന്നു.

4. അപ്പോളോ ഹോസ്പിറ്റല്‍സ്, റെയില്‍ബോ ഹോസ്പിറ്റല്‍സ്, നാരായണ ഹെല്‍ത്ത്, അമിറ്റി യൂണിവേഴ്‌സിറ്റി, കെയര്‍ ഹോസ്പിറ്റല്‍സ്, അപ്‌ഗ്രേഡ്, നോളജ്ഹട്ട്, വേദാന്തു എന്നിവയുള്‍പ്പടെ 100ല്‍ പരം ആഗോള കമ്പനികളുടെ ഡിജിറ്റല്‍ മേഖലയിലെ വളര്‍ച്ചയ്ക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്.

advertisement

5. 2015ല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട 10 ടെഡ്എക്‌സ് പ്രഭാഷകരുടെ പട്ടികയില്‍ അവര്‍ ഇടം പിടിച്ചിട്ടുണ്ട്.

6. അനുരാധയെ ക്വോറയില്‍ ഒരു ലക്ഷത്തില്‍ അധികം പേരാണ് പിന്തുടരുന്നത്. എക്‌സില്‍ 60,000 പരം ആളുകളാണ് അവരെ പിന്തുടരുന്നത്.

7. ഡല്‍ഹി സ്വദേശിയായ അനുരാധ സംരഭകത്വത്തിലേക്ക് കടക്കുന്നതിന് മുമ്പ് മെക്കാനിക്കല്‍ എഞ്ചനീയറായാണ് കരിയര്‍ ആരംഭിച്ചത്.

8. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കുവേണ്ടി ജെഇഇ കോച്ചിംഗിനായി TORQUIES എന്ന പേരില്‍ പരിശീലന കേന്ദ്രം ആരംഭിച്ചു.

9. സ്ത്രീകള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കുന്നതിനായി എംപവറിംഗ് ഇന്ത്യന്‍ വിമന്‍(ഇഐഡബ്ല്യു) എന്ന എന്‍ജിഒ സ്ഥാപിച്ചു

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

10. വാട്ടര്‍ ബേണ്‍സ്(Water Burns) എന്ന കൃതിയുടെ രചയിതാവ് കൂടിയാണ് അനുരാധ.

മലയാളം വാർത്തകൾ/ വാർത്ത/Buzz/
അനുരാധ തിവാരി: ബംഗളൂരുവിലെ 'ബ്രാഹ്‌മിൺ ജീന്‍' സിഇഒയുടെ 10 കാര്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories