പക്ഷെ എന്തുകൊണ്ടാണ് ഇത്തരമൊരു രംഗം ഉണ്ടായതെന്ന് ആലോചിച്ചിട്ടുണ്ടോ ?
കുമളിയിൽ നിന്ന് കോട്ടയത്തിനുള്ള ദേശീയ പാതയിൽ പ്രധാന പട്ടണങ്ങളിൽ ഒന്നാണ് പൊൻകുന്നം. മുണ്ടക്കയം കഴിഞ്ഞുള്ള 50 കിലോമീറ്റർ ദൂരം ചില്ലറ മദ്യവില്പനശാലയില്ലാതിരുന്നത് മദ്യപാനികൾക്ക് ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പൊൻകുന്നത്ത് ചില്ലറ മദ്യവില്പനശാലയില്ലാതായിട്ട് വർഷങ്ങളായി. ഒരു ചെറിയ കുപ്പി വാങ്ങാൻ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട ഗതികേടിൽ ആയിരുന്നു മദ്യപാനികൾ. ആ കഷ്ടപ്പാടിന് മോചനമായതിന്റെ സന്തോഷമായിരുന്നു ദക്ഷിണ നൽകി പ്രകടിപ്പിച്ചത്. അന്ന് വരിനിന്നവർക്കെല്ലാം സന്തോഷം. ചിങ്ങമാസത്തിൽ ഐശ്വര്യപൂർണമായ തുടക്കത്തിൽ മദ്യവില്പനശാലയിലെ ജീവനക്കാർക്കും സന്തോഷം. ഇപ്പോൾ പൊൻകുന്നം എരുമേലി റോഡിലാണ് ബെവറേജസ് ഷോപ്പ് തുടങ്ങിയത്. തൊട്ടടുത്തായി ഒരു കള്ളുഷാപ്പും ഉണ്ട്.
advertisement
മദ്യത്തിനും മദ്യപാനികൾക്കും മദ്യശാലയിലെ ഭക്ഷണത്തിനും പേരു കേട്ട കാഞ്ഞിരപ്പള്ളി താലൂക്കിൽ ചില്ലറ മദ്യശാലകൾതീരെ കുറവാണ്
വർഷങ്ങൾക്ക് മുമ്പ് പൊൻകുന്നം നഗരത്തിൽ കൺസ്യൂമർഫെഡിൻ്റെ മദ്യശാലയുണ്ടായിരുന്നു. എന്നാൽ ഹൈവേ ദൂരപരിധി നിയമം വന്നപ്പോൾ അത് പൊൻകുന്നം- കപ്പാട് റോഡിലേക്ക് മാറ്റി. ജനവാസ കേന്ദ്രം എന്ന നിലയിൽ പ്രതിഷേധത്തെത്തുടർന്ന് ഇത് പിന്നീട് 13 കിലോമീറ്റർ അകലെ എരുമേലിക്കു മാറ്റി. ഇതിനിടെ പൊൻകുന്നത്ത് ഇന്ത്യൻ ഓയിൽ പമ്പിന് സമീപം ബെവറേജസ് വില്പനശാല തുടങ്ങിയെങ്കിലും അതും നിലച്ചു. തൊട്ടടുത്ത കാഞ്ഞിരപ്പള്ളിയിലെ മദ്യവിൽപ്പന ശാലയും ഇല്ലാതായിട്ട് വർഷങ്ങളായി. പിന്നീട് 15 കിലോമീറ്റർ അകലെ ഉരുളികുന്നത്തെ മദ്യശാലയായിരുന്നു പിന്നെ ആശ്രയം. അതും പൂട്ടിയതോടെ പിന്നീട് പൊൻകുന്നം പാലാ വഴിയിൽ എലിക്കുളം മഞ്ചക്കുഴിയിലായി മദ്യശാല. ഇപ്പോൾ മേഖലയിൽനിന്നുള്ളവർ 11 കി.മീ ദൂരം സഞ്ചരിച്ചാണ് അവിടെയെത്തിയിരുന്നത്.
എന്തായാലും ദക്ഷിണ കൊടുത്ത് ഐശ്വര്യമായി ആരംഭിച്ച വ്യാപാരം നീണ്ടുനിൽക്കും എന്ന പ്രതീക്ഷയാണ് ഇപ്പോൾ ഉള്ളത്.