സ്ത്രീകളുടെ അടിവസ്ത്രത്തില്‍ കാണുന്ന 'ഗസ്സെറ്റ്' എന്ന് വിളിക്കുന്ന പോക്കറ്റുകളെ കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തങ്ങള്‍ ദിനവും ധരിക്കുന്ന വസ്ത്രത്തെ കുറിച്ച് സ്ത്രീകള്‍ക്കെല്ലാം അറിയാമെന്ന് പലരും കരുതിയേക്കും. എന്നാല്‍ അടിവസ്ത്രത്തിലെ ഈ ചെറിയ പോക്കറ്റിന്റെ ഉദ്ദേശ്യം എന്താണെന്ന് പലര്‍ക്കും അറിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
സ്ത്രീകളുടെ അടിവസ്ത്രത്തില്‍ സാധാരണ കാണുന്ന ഒരു ഭാഗമാണ് ഗസ്സെറ്റ്. ഇതൊരു പോക്കറ്റ് പോലെയാണെങ്കിലും ഇത് വസ്തുക്കള്‍ സൂക്ഷിക്കാനുള്ളതല്ല. സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് സംരക്ഷണവും കംഫര്‍ട്ടും നല്‍കുന്നതിനായാണ് ഗസ്സെറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
advertisement
സാധാരണയായി കോട്ടണ്‍ തുണിയിലാണ് ഇത് നിര്‍മ്മിക്കുന്നത്. ഈര്‍പ്പം ആഗിരണം ചെയ്ത് വായു സഞ്ചാരം ഉറപ്പാക്കാന്‍ സഹായിക്കുന്നതിലൂടെ ഈ പോക്കറ്റ് സ്ത്രീകളുടെ അതിലോലമായ ശരീരഭാഗത്തിന് അണുബാധ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. അണുബാധ തടയാനും ചര്‍മ്മത്തെ ചൊറിച്ചിലില്‍ നിന്ന് സംരക്ഷിക്കുന്ന ഒരു അധിക പാളിയായും ഇത് പ്രവര്‍ത്തിക്കുന്നു.
ഗസ്സെറ്റുകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതാദ്യമായല്ല ഉയര്‍ന്നുവരുന്നത്. പണ്ടുമുതല്‍തന്നെ ട്രൗസറുകളിലും ജീന്‍സുകളിലും ഉള്‍പ്പെടെ വിവിധ തരം വസ്ത്രങ്ങളില്‍ ഇത്തരം പോക്കുകള്‍ കൊടുക്കാറുണ്ട്. ധരിക്കുന്നവരുടെ കംഫര്‍ട്ടിനുവേണ്ടിയാണിത്. ഉദാഹരണത്തിന് ജീന്‍സിന്റെ ക്രോച്ച് ഭാഗത്ത് ഒരു ഡയമണ്ട് കട്ടില്‍ ഗസ്സെറ്റ് പോലെ കൊടുത്തിരിക്കുന്നത് കാണാം. ജീന്‍സ് ധരിക്കുമ്പോള്‍ കൂടുതല്‍ കംഫര്‍ട്ടായിരിക്കാനാണിത്. അടിവസ്ത്രങ്ങളില്‍ ഇത് ഉപയോഗിക്കുന്നത് അവ ധരിക്കുമ്പോള്‍ കൂടുതല്‍ ഫിറ്റായിരിക്കാനാണ്.
നൂറ്റാണ്ടുകളായി വസ്ത്ര രൂപകല്‍പ്പനയില്‍ ഇതുണ്ടെങ്കിലും ഗസ്സെറ്റിന്റെ പ്രായോഗിക ലക്ഷ്യം അടുത്തിടെയാണ് വ്യാപകമായി ശ്രദ്ധനേടിയത്.
കുറച്ച് വര്‍ഷം മുമ്പ് ഈ വിഷയത്തെക്കുറിച്ചുള്ള ഒരു റെഡ്ഡിറ്റ് പോസ്റ്റ് വൈറലായിരുന്നു. 2025-ല്‍ എക്‌സില്‍ ഇതേ വിഷയത്തിലുള്ള പോസ്റ്റ് വീണ്ടും ചര്‍ച്ചയായി. ചര്‍മ്മം വരണ്ടതാക്കുന്നതിനും ബാക്ടീരിയ, ഫംഗസ് എന്നിവയുടെ വളര്‍ച്ച തടയുന്നതിനും ഈര്‍പ്പം വലിച്ചെടുക്കാനും സഹായിക്കുന്ന ഗസ്സെറ്റിന്റെ ഗുണങ്ങളും ഉദ്ദേശ്യങ്ങളും വീണ്ടും ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
സ്ത്രീകളുടെ സ്വകാര്യ ആരോഗ്യത്തിന് മുന്‍ഗണന നല്‍കികൊണ്ടുള്ളതാണ് ഗസ്സെറ്റുകളെന്നും ഇവ അവഗണിക്കരുതെന്നും വിദഗ്ദ്ധരും അടിവരയിടുന്നു.