ദക്ഷിണ കൊറിയൻ സംസ്കാരമനുസരിച്ച് മരിച്ചു പോയവരുടെ പേരാണ് ചുവന്ന മഷികൊണ്ട് എഴുതാറുള്ളത്. അതുകൊണ്ട് തന്നെ ജീവിച്ചിരിക്കുന്നവരുടെ പേരുകൾ എഴുതാൻ ചുവന്ന മഷി ഉപയോഗിക്കാറില്ല. ആരെങ്കിലും ചുവന്ന മഷി ഉപയോഗിച്ച് ഒരാളുടെ പേര് എഴുതിയാൽ അയാൾ മരിക്കാനായി പേര് എഴുതിയ വ്യക്തി ആഗ്രഹിക്കുന്നുവെന്നാണ് ഒരു വിശ്വാസം.
കൊറിയയിലെ ജോസോൺ രാജവംശത്തിലെ (Joseon Dynasty) ഏഴാമത്തെ രാജാവായ സെജോങ്ങിന്റെ രണ്ടാമത്തെ പുത്രനായ സുയാങ് രാജകുമാരൻ തന്റെ അനന്തരാവനായ ഡാൻജോങ് രാജാവിനെതിരെ ഒരു അട്ടിമറിക്ക് പദ്ധതിയിട്ടിരുന്നുവെന്നും കൂടാതെ തന്റെ ശത്രുക്കളുടെ പേരുകൾ ചുവന്ന മഷി ഉപയോഗിച്ച് സുയാങ് എഴുതിയെന്നുമാണ് ഒരു കഥ. കൊറിയൻ യുദ്ധ കാലത്ത് മരിച്ച ജനങ്ങളുടെയും രക്തസാക്ഷികളായ പട്ടാളക്കാരുടെയും പേരുകൾ ഇല്ലാതാക്കാൻ ചുവന്ന മഷി ഉപയോഗിച്ചിരുന്നുവെന്നതാണ് മറ്റൊരു കാരണമായി പറയുന്നത്. കഥകൾ പലതാണെങ്കിലും ചുവപ്പ് മരണത്തെ സൂചിപ്പിക്കുന്നു എന്ന പൊതു ധാരണ നിലനിൽക്കുന്നതിനാലാണ് ദക്ഷിണ കൊറിയൻ ജനത ചുവന്ന മഷിയെ ജീവിതത്തിൽ നിന്നും ഒഴിവാക്കുന്നത്.
advertisement
ദക്ഷിണ കൊറിയയെക്കൂടാതെ പോർച്ചുഗൽ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലും ചുവന്ന മഷി കൊണ്ട് എഴുതുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സമാനമായ ചില വിശ്വാസങ്ങൾ ഇന്ത്യയിലും അമേരിക്കയിലുമെല്ലാം നിലനിൽക്കുന്നുണ്ട്. എവിടേക്കെങ്കിലും യാത്ര പോകുമ്പോൾ കറുത്ത നിറമുള്ള പൂച്ച വഴി മുറിച്ചു കടന്നാൽ അശുഭകരമായ എന്തെങ്കിലും സംഭവിക്കും എന്ന വിശ്വാസം ഇന്ത്യക്കാർക്കിടയിൽ നിലനിൽക്കുന്നുണ്ട്. ഒരു ഏണിയുടെ ചുവട്ടിലൂടെ നടന്നു പോകുന്നത് ശുഭകരമല്ല എന്ന തരത്തിലൊരു വിശ്വാസം അമേരിക്കൻ ജനതയ്ക്കിടയിലും നിലനിൽക്കുന്നുണ്ട്.
