പദവി ദുരുപയോഗം ചെയ്തതിന് പോലീസ് ഉദ്യോഗസ്ഥനെതിരേ സ്ത്രീ പരാതി നല്‍കി
''ഇത് ഭയപ്പെടുത്തുക മാത്രമല്ല, അത്യന്തം അപകടകരവുമാണ്,'' ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റില്‍ യുവതി പറഞ്ഞു. ''കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എന്റെ മകനെ ഗുരുഗ്രാമില്‍ പുലര്‍ച്ചെ 12.30ന് ഇറക്കിയ ശേഷം എന്റെ ഇന്‍സ്റ്റഗ്രാം റീലില്‍ ഒരു കമന്റ് ലഭിച്ചു. അത് ശരിക്കും ഞെട്ടിപ്പിക്കുന്നതായിരുന്നു. എന്റെ കാറിന്റെ വിവരങ്ങള്‍, അത് കിടന്നിരുന്ന കൃത്യമായ സ്ഥലം, അതിന്റെ നീക്കങ്ങള്‍ എന്നിവ ട്രാക്ക് ചെയ്തതിന് ശേഷമുള്ള വിവരങ്ങളായിരുന്നു അത്. കൂടാതെ, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് താന്‍ എന്ന് കമന്റ് ചെയ്തയാള്‍ അവകാശപ്പെട്ടു. എന്നാല്‍, താന്‍ ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥനാണെന്ന് അയാള്‍ പിന്നീട് സമ്മതിക്കുകയും വ്യാജ ഐഡി ഉപയോഗിക്കുകയായിരുന്നുവെന്ന് പറയുകയും ചെയ്തു. എന്റെ റീലുകള്‍ കണ്ടതിന് ശേഷം എന്റെ പ്രായം എത്രയെന്നും പറഞ്ഞു. ഇത് പിന്തുടരല്‍, പീഡനം, പോലീസ് പദവി ദുരുപയോഗം ചെയ്യല്‍ എന്നിവയില്‍ കുറഞ്ഞതൊന്നുമല്ല'' അവര്‍ പറഞ്ഞു.
advertisement
''ഔദ്യോഗിക പദവിയുടെയും അധികാരത്തിന്റെയും ദുരുപയോഗം അംഗീകരിക്കാനാകില്ല. ഇത്തരം പെരുമാറ്റം തടയാനുള്ള ഏക മാര്‍ഗം തുറന്നു പറയുക എന്നതാണ്. ഇതിനോടകം ഔദ്യോഗികമായി ഞാന്‍ പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ പോലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് എനിക്ക് മാത്രം ഉണ്ടായ അനുഭവമല്ലെന്ന് കരുതുന്നു. ഇത്തരം അധികാര ദുര്‍വിനിയോഗം മൂലം ഒരു സ്ത്രീയും സുരക്ഷിതയല്ലെന്ന് പറയാനാണ്. നിങ്ങള്‍ എപ്പോഴെങ്കിലും സമാനമായ അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടെങ്കില്‍ തെളിവ് സൂക്ഷിച്ചുവയ്ക്കുകയും തുറന്ന് സംസാരിക്കുകയും ചെയ്യുക. നിങ്ങളുടെ സുരക്ഷയാണ് വലുത്,'' അവര്‍ കൂട്ടിച്ചേര്‍ത്തു.
ആശങ്ക പ്രകടിപ്പിച്ച് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍
ഇത് ഭയപ്പെടുത്തുന്നതാണെന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും ഒരാള്‍ യുവതിയുടെ പോസ്റ്റിനോട് പ്രതികരിച്ചു. ''എന്നിട്ടും അവര്‍ ഇത് നിസ്സാരമായാണ് എടുത്തിരിക്കുന്നത്. നിങ്ങള്‍ പരാതിപ്പെട്ടതിലും അതിനെക്കുറിച്ച് തുറന്ന് സംസാരിച്ചതിലും വളരെ സന്തോഷമുണ്ട്,'' ഒരാള്‍ പറഞ്ഞു. ''പോലീസ് ഉദ്യോഗസ്ഥന്‍ ഒരേ സമയം അധികാരം ദുര്‍വിനിയോഗം ചെയ്യുകയും ലൈംഗിക പീഡനം നടത്തുകയും ചെയ്തു,'' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
''നിങ്ങളുടെ പേര്, നിങ്ങളുടെ ഐഡി അല്ലെങ്കില്‍ നിങ്ങളുടെ കാര്‍ നമ്പര്‍ കണ്ടെത്താന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍, അവര്‍ക്ക് നിങ്ങളുടെ വീട്, നിങ്ങളുടെ വിലാസം, നിങ്ങളുടെ നീക്കങ്ങള്‍ പോലും എളുപ്പത്തില്‍ കണ്ടെത്താനാകും. അത് അസ്വീകാര്യമായ കാര്യമാണ്. പരാതി നൽകിയതു കൊണ്ട് നിങ്ങള്‍ ശരിയായ കാര്യം ചെയ്തു. കാരണം പെണ്‍കുട്ടികളായ ഞങ്ങള്‍ ഇതിനോടകം തന്നെ എല്ലാത്തരത്തിലുമുള്ള ഡിഎമ്മുകളും(നേരിട്ടുള്ള മെസേജുകളും) അനാവശ്യ മെസേജുകളും നേരിടുന്നു. പക്ഷേ ഇത് വളരെ ഗുരുതരമായ കാര്യമാണ്. ഇന്‍ബോക്‌സില്‍ അനാവശ്യമായി മെസേജ് അയക്കുന്ന വ്യക്തിയെ ബ്ലോക്ക് ചെയ്താല്‍ മതി. പക്ഷേ അത് പിന്തുടരലും ട്രാക്കിംഗും ആകുമ്പോള്‍, നടപടിയെടുക്കണം. നിങ്ങള്‍ ശരിയായ കാര്യമാണ് ചെയ്തത്,'' മറ്റൊരു ഉപയോക്താവ് പറഞ്ഞു.
പോലീസിനെ പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് മറ്റൊരാള്‍ പറഞ്ഞു.