പുരുഷന്മാരുടെ അടിവസ്ത്രം പൂര്‍ണമായും ഒരു സ്ലിംഗ് ബാഗാക്കി മാറ്റി അതിനുള്ളില്‍ പച്ചക്കറിയും പലവ്യഞ്ജനങ്ങളും വാങ്ങി പോകുന്ന സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുന്നത്. ഒരു ചന്തയില്‍ നിന്ന് പച്ചക്കറി വാങ്ങുന്ന സ്ത്രീയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക.
എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത് അവര്‍ പച്ചക്കറി വാങ്ങിയ അസാധാരണമായ ബാഗായിരുന്നു. പ്ലാസ്റ്റിക് ക്യാരി ബാഗിന് പകരം അടിവശം തുന്നിച്ചേര്‍ത്ത അടിവസ്ത്രത്തിലാണ് അവര്‍ പച്ചക്കറി വാങ്ങിയത്. കച്ചവടക്കാരന്‍ അവര്‍ നീട്ടിയ സഞ്ചിയിലേക്ക് സാധനങ്ങള്‍ ഇടുന്നതും രണ്ടാമതൊന്ന് ആലോചിക്കാതെ ആ സ്ത്രീ ബാഗും കഴുത്തില്‍ തൂക്കി പോകുന്നതും വീഡിയോയിലുണ്ട്.
advertisement
അടിവസ്ത്രത്തിന്റെ അടിവശം തുന്നിച്ചേര്‍ത്ത ശേഷം അരക്കെട്ടില്‍ വരുന്ന ഭാഗത്ത് രണ്ടുവശത്തുമായി ഒരു സ്ട്രാപ്പ് തുന്നിച്ചേര്‍ത്തു. ഇത് എടുത്തുകൊണ്ട് നടക്കാന്‍ എളുപ്പമുള്ള ഒരു ബാഗാക്കി മാറ്റി. വീട്ടമ്മയുടെ അസാധാരണമായ കണ്ടുപിടുത്തം സോഷ്യല്‍ മീഡിയയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.
വീട്ടമ്മയുടെ കണ്ടുപിടിത്തത്തെ പ്രശംസിച്ച് സോഷ്ടല്‍ മീഡിയ
വളരെ വേഗമാണ് വീട്ടമ്മയുടെ ക്രിയാത്മകത സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിലര്‍ പൊട്ടിച്ചിരിക്കുന്ന സ്‌മൈലികള്‍ കമന്റായി നല്‍കിയപ്പോള്‍ മറ്റു ചിലരാകട്ടെ അവരെ പ്രശംസ കൊണ്ട് മൂടി. അവരുടെ നൂതനമായ ചിന്താഗതിയെയും അസാധാരണമായ സമീപനത്തെയും ഒട്ടേറെ പേരാണ് പ്രശംസിച്ചത്. ചിലര്‍ തമാശകള്‍ നിറഞ്ഞ കമന്റുകളും പങ്കുവെച്ചു.
സ്ത്രീകള്‍ക്ക് എന്തും ചെയ്യാന്‍ കഴിയുമെന്ന് ഇന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് ഒരു ഉപയോക്താവ് പറഞ്ഞു.
സുസ്ഥിരതയും പുനരുപയോഗവുമാണിതെന്ന് മറ്റൊരാള്‍ പറഞ്ഞു. യഥാര്‍ത്ഥ ജീവിതത്തിലെ മോനിഷയെ കണ്ടെത്തിയെന്ന് സാരാഭായ് വേഴ്‌സസ് സാരാഭായി മോനിഷയെ അനുസ്മരിപ്പിച്ച് മറ്റൊരു ഉപയോക്താവ് പറഞ്ഞു. പാവം ഭര്‍ത്താവ് വീട്ടിലിപ്പോള്‍ തന്റെ അടിവസ്ത്രം തിരയുന്നുണ്ടാവുമെന്ന് മറ്റൊരാള്‍ തമാശയായി പറഞ്ഞു. പഴയവസ്ത്രം വീണ്ടും ഉപയോഗിച്ച് പുനരുപയോഗ സാധ്യത ചൂണ്ടിക്കാട്ടിയ വീട്ടമ്മയെ ഒരു വിഭാഗം ആളുകള്‍ പ്രശംസിക്കുകയും ചെയ്തു.