TRENDING:

അമ്മായിയപ്പന്റെ ശവസംസ്‌കാരത്തിന് ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെത്തി; 16 വര്‍ഷത്തെ ബന്ധം ഭാര്യ പിടിച്ചു

Last Updated:

രഹസ്യ ബന്ധങ്ങളും വഞ്ചനകളും പിടിക്കപ്പെടുമ്പോള്‍ കുടുംബത്തിലെ അന്തരീക്ഷം തന്നെ സംഘര്‍ഷാവസ്ഥയിലാകുന്നു

advertisement
വിവാഹേതര ബന്ധങ്ങളും പ്രണയവും ദ്വിഭാര്യത്വവുമെല്ലാം ഇന്ന് സാധാരണമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം രഹസ്യ ബന്ധങ്ങളും വഞ്ചനകളും പിടിക്കപ്പെടുമ്പോള്‍ കുടുംബത്തിലെ അന്തരീക്ഷം തന്നെ സംഘര്‍ഷാവസ്ഥയിലാകുന്നു. അത്തരമൊരു സംഭവമാണ് ചൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
News18
News18
advertisement

അമ്മായിയപ്പന്റെ ശവസംസ്‌കാരത്തിന് പങ്കെടുക്കാനെത്തിയ ഭര്‍ത്താവിന്റെ രഹസ്യബന്ധം ഭാര്യ കൈയ്യോടെ പിടിച്ചു. 16 വര്‍ഷത്തെ രഹസ്യ പ്രണയബന്ധമാണ് ഇതോടെ പുറത്തായാത്. ഭര്‍തൃപിതാവിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വിലാപ വസ്ത്രം ധരിച്ച് അതേകുടുംബത്തിലെ അംഗത്തെ പോലെയാണ് ഭര്‍ത്താവിന്റെ രണ്ടാം ഭാര്യ എത്തിയത്. ഇതോടെ സംഭവം പുറത്തുവന്നു.

ഷാന്‍ഡോങ് പ്രവിശ്യയില്‍ നിന്നുള്ള ഷാങ് എന്ന കുടുംബപ്പേരുള്ള സ്ത്രീയാണ് ഭര്‍ത്താവ് വാങ്ങിന്റെ 16 വര്‍ഷത്തെ രഹസ്യബന്ധം പിടികൂടിയത്. ഷാങ് വിവാഹിതയായിട്ട് 19 വര്‍ഷമായി. 2022 ജൂണില്‍ വാങിന്റെ പിതാവ് മരണപ്പെട്ടപ്പോള്‍ സന്ദര്‍ശിക്കാനെത്തിയവരില്‍ ഒരു അപരിചിതയായ യുവതിയെ ഷാങ് ശ്രദ്ധിച്ചു.

advertisement

വെന്‍ എന്ന യുവതി ആ കുടുബത്തിലൊരാളെ പോലെ വിലാപ വസ്ത്രം ധരിച്ച് മൃതദേഹത്തിനരികില്‍ നിന്ന് തേങ്ങുന്നതും അവരുടെ പെരുമാറ്റവുമെല്ലാം ഷാങ്ങില്‍ സംശയം ജനിപ്പിച്ചു. മാത്രമല്ല, താന്‍ മരണപ്പെട്ടയാളുടെ മരുമകളാണെന്ന് വെന്‍ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.

ഇതെല്ലാം ശ്രദ്ധിച്ച ഷാങ് തന്റെ ഭര്‍ത്താവിനോട് ഇതേക്കുറിച്ച് ചോദിച്ചു. എന്നാല്‍ അയാള്‍ ഷാങ്ങിന്റെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. അതിനാല്‍ അവര്‍ ഭര്‍ത്താവിനെതിരെ കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഭര്‍ത്താവിന്റെ 16 വര്‍ഷം നീണ്ട രഹസ്യബന്ധം പുറത്തറിഞ്ഞത്.

advertisement

ഷാങ്ങുമായുള്ള വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷം കഴിഞ്ഞാണ് വാങ് വെന്നിനെ പരിചയപ്പെട്ടതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇരുവരും പിന്നീട് പ്രണയത്തിലായി. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകനുമുണ്ട്.

വെന്‍ മുമ്പ് ഒരു ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ അതിനായുള്ള സമ്മതപത്രത്തില്‍ വാങ് അവരുടെ ഭര്‍ത്താവ് എന്ന നിലയില്‍ ഒപ്പിട്ടതായും ഷാങ് കണ്ടെത്തി. ആ ബന്ധം യാദൃശ്ചികമായി സംഭവിച്ചതല്ലെന്നും ഇതോടെ വ്യക്തമായി.

വെന്നുമായുള്ള വിവാഹം ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും പരസ്പരം പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും വാങ് കോടതിയില്‍ അറിയിച്ചു. എന്നാല്‍ ഷാങ്ങിനെ വിവാഹം കഴിച്ചിരിക്കെ വാങ് വെന്നുമായി ബന്ധം തുടര്‍ന്നത് ദ്വിഭാര്യത്വത്തിന് തുല്യമാണെന്ന് കോടതി വിധിച്ചു. ദ്വിഭാര്യത്വത്തിന് അദ്ദേഹം കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടര്‍ന്ന് അദ്ദേഹത്തിന് ഒരു വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ഈ വിധിയെ ചോദ്യം ചെയ്തുകൊണ്ട് വാങ് അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അപ്പീല്‍ നിരസിക്കപ്പെട്ടു. ചൈനീസ് നിയമ പ്രകാരം ദ്വിഭാര്യത്വം ദാമ്പത്യ സത്യസന്ധതയുടെ ലംഘനമായാണ് കണക്കാക്കുന്നത്. കൂടാതെ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ നിയമപരമായ പങ്കാളിക്ക് വിവാഹമോചന നടപടികളില്‍ വൈകാരികവും ഭൗതികവുമായ നഷ്ടങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം ആവശ്യപ്പെടാനും സാധിക്കും.

Click here to add News18 as your preferred news source on Google.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Buzz/
അമ്മായിയപ്പന്റെ ശവസംസ്‌കാരത്തിന് ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയെത്തി; 16 വര്‍ഷത്തെ ബന്ധം ഭാര്യ പിടിച്ചു
Open in App
Home
Video
Impact Shorts
Web Stories