അപകടകരമായ രീതിയില്‍ ട്രാക്കിലൂടെയുള്ള ഓടിക്കലിനിടയില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. യുവതിയുടെ പേര് വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. വാഹനം ഓടിച്ചിരുന്നത് മദ്യലഹരിയിലായിരുന്നെന്ന് പിന്നീട് കണ്ടെത്തി. കൊടങ്ങല്‍ എന്ന സ്ഥലത്തുവെച്ച് റെയില്‍വേ ഗേറ്റില്‍ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനാണ് ട്രാക്കിലൂടെ ഒരു വെള്ള കാര്‍ വരുന്നത് ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ തടയാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്തിയില്ല. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നു.
റെയില്‍വേ ജീവനക്കാരന്‍ കുറച്ച് ദൂരം കാറിനെ പിന്തുടര്‍ന്നു. ഒടുവില്‍ സ്ത്രീ പാളത്തില്‍ നിന്ന് വാഹനം പുറത്തേക്കെടുക്കുന്നതിനിടെ അടുത്തുള്ള മരങ്ങളില്‍ ഇടിച്ചതോടെ കാര്‍ നിന്നുപോയി. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തിൽ റെയിൽവേ വിശദമായ അന്വേഷണം പ്രഖ്യാപിച്ചു.
advertisement
സ്ത്രീ മാനസികമായി അസ്വസ്ഥയായി കാണപ്പെട്ടുവെന്നും അക്രമണോത്സുകത പ്രകടിപ്പിച്ചിരുന്നുവെന്നും റെയിൽവേ പൊലീസ് സൂപ്രണ്ട് ചന്ദന ദീപ്തി പ്രതികരിച്ചു. അടുത്തിടെ വരെ അവർ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തിരുന്നുവെന്ന് കണ്ടെത്തിയെന്നും യുപി സ്വദേശിനിയാണെന്നും ദീപ്തി പറഞ്ഞു. “വാഹനത്തിൽ നിന്ന് അവരുടെ ഡ്രൈവിംഗ് ലൈസൻസും പാൻ കാർഡുംകണ്ടെടുത്തു,” അവർ കൂട്ടിച്ചേർത്തു. സ്ത്രീ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നോ എന്ന് കണ്ടെത്താൻ ശ്രമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
Summary: A woman drove her car on the railway track from Shankarpally to Hyderabad while intoxicated, causing train services to be suspended.