TRENDING:

തൊഴിലിടത്തിൽ സഹപ്രവർ‌ത്തകന്റെ പാന്റ് വലിച്ചൂരി 'കുസൃതി' കാട്ടിയ സ്ത്രീക്ക് 1.70 ലക്ഷം പിഴ

Last Updated:

തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന സ്ത്രീയുടെ വാദം കോടതി തള്ളി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഒപ്പം ജോലി ചെയ്യുന്നവരുടെ മുന്നിൽവെച്ച് പുരുഷ സഹപ്രവർത്തകന്റെ പാന്റ്  വലിച്ചൂരി പ്രാങ്ക് കാട്ടിയ യുവതിക്ക് ധനനഷ്ടവും മാനഹാനിയും. ലൈംഗിക ദുഷ്‌പെരുമാറ്റത്തിന് യുവതിക്ക് ദക്ഷിണ കൊറിയൻ കോടതി വലിയ തുക പിഴ ചുമത്തി. കഴിഞ്ഞ ഒക്ടോബറിൽ ഗാങ്‌വോൺ പ്രവിശ്യയിലെ ഒരു റസ്റ്റോറന്റ് അടുക്കളയിലാണ് സംഭവം. പാന്റിനൊപ്പം അടിവസ്ത്രവും ഊരിമാറുകയായിരുന്നു.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

50 വയസ്സ് പ്രായമുള്ള സ്ത്രീക്ക് 2.8 മില്യൺ വോൺ (1.79 ലക്ഷം രൂപ) നൽകാനും എട്ട് മണിക്കൂർ ലൈംഗിക അതിക്രമം തടയൽ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കാനും കോടതി ഉത്തരവിട്ടു. തമാശയ്ക്ക് വേണ്ടി ചെയ്തതാണെന്ന സ്ത്രീയുടെ വാദം കോടതി തള്ളി. തന്റെ പ്രവൃത്തികൾ ഒരു 'കുസൃതി' ആയി കാണണമെന്ന വാദവും കോടതി തള്ളി. മുൻകാലങ്ങളിൽ‌ ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തതും ഇരയോടും മാതാപിതാക്കളോടും ക്ഷമാപണം നടത്തിയതും ഉള്‍പ്പെടെ പരിഗണിച്ചാണ് കോടതി തീരുമാനം.

അതേസമയം, കോടതി വിധിക്കെതിരെ വ്യത്യസ്തമായ അഭിപ്രായമാണ് ഉയരുന്നത്. ചിലര്‍ ശിക്ഷ കഠിനമായിപ്പോയെന്ന് പറയുമ്പോൾ, മറ്റു ചിലർ കോടതി വിധിയെ അനുകൂലിക്കുന്നു. "ഒരു ചെറിയ തമാശയ്ക്ക് കഠിനമായ ശിക്ഷ നൽകിയതായി തോന്നുന്നു" എന്ന് ഇതു സംബന്ധിച്ച വാർത്തയുടെ താഴെ ഒരു സോഷ്യൽ മീഡിയ ഉപഭോക്താവ് കമന്റ് ചെയ്തു.

advertisement

"പാന്റ്‌സിംഗ്" അല്ലെങ്കിൽ "ഡീബാഗിംഗ്" എന്നറിയപ്പെടുന്ന പാന്റ് വലിച്ചൂരൽ പലപ്പോഴും തമാശയായി ദക്ഷിണ കൊറിയയിൽ

കണക്കാക്കപ്പെടുന്നു. മുൻപും വിവാദത്തിന് കാരണമായ തമാശ മുമ്പ് ദക്ഷിണ കൊറിയയിൽ അച്ചടക്ക നടപടികളിലേക്ക് നയിച്ചിട്ടുണ്ട്. 2019 ൽ ഒളിമ്പിക് സ്കേറ്റർ ലിം ഹ്യോ-ജുനെ സസ്പെൻഡ് ചെയ്തതും സമാനമായ സംഭവത്തിന്റെ പേരിലായിരുന്നു.

Summary: A Court in South Korea has imposed a fine on a woman for sexual misconduct, following an incident where she pulled down a male colleague's trousers and underwear in front of their colleagues.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Buzz/
തൊഴിലിടത്തിൽ സഹപ്രവർ‌ത്തകന്റെ പാന്റ് വലിച്ചൂരി 'കുസൃതി' കാട്ടിയ സ്ത്രീക്ക് 1.70 ലക്ഷം പിഴ
Open in App
Home
Video
Impact Shorts
Web Stories