മേയ് 14ന് ഷെയർ ചെയ്‌ത ഈ പോസ്റ്റ് ഇതുവരെ ഏഴ് ലക്ഷത്തിലധികം വ്യൂസ് നേടി. ഒപ്പം ആഞ്ചലിന്റെ മസിലുള്ള ശരീരത്തെ കളിയാക്കിയും നിരവധി പേർ രംഗത്തെത്തി. എന്നാൽ ഇത്തരം നെഗറ്റീവ് കമന്റുകളോട് പരിഹാസരൂപേണയാണ് ആഞ്ചൽ പ്രതികരിച്ചത്. രണ്ട് ദിവസത്തിന് ശേഷം മറ്റൊരു പോസ്റ്റിലൂടെ ആഞ്ചൽ ഇത് വ്യക്തമാക്കുകയും ചെയ്തു.
മറ്റൊരു ജിം ഫോട്ടോയാണ് അന്ന് ആഞ്ചൽ പങ്കിട്ടത്. അത് യുവതിയുടെ ആബ്സ് വ്യക്തമാക്കുന്ന ഫോട്ടായായിരുന്നു. ആളുകളുടെ കമന്റുകളിൽ താൻ അസ്വസ്ഥയല്ലെന്നും എന്നാൽ തൻ്റെ ഫോട്ടോകൾക്കും വീഡിയോകൾക്കുമൊപ്പം താൻ പങ്കിട്ട അറിവ് ആരും വായിക്കുകയോ മനസിലാക്കുകയോ ചെയ്യാത്തതിൽ ആശങ്കയുണ്ടെന്നും അവർ കുറിച്ചു.
ആയിരക്കണക്കിന് പുരുഷന്മാരുടെ ഈഗോയെ തകർക്കാൻ ഒരു പെൺകുട്ടിയ്ക്ക് കഴിയുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ട്രോളന്മാർക്ക് മറുപടിയായി ആഞ്ചൽ പറഞ്ഞു. ഒപ്പം തന്നെ ട്രോളിയ സ്ത്രീകളെയും ആഞ്ചൽ വെറുതെ വിട്ടില്ല. ഇത്തരം പെരുമാറ്റം നിർത്തൂ എന്ന് അവർ തന്നെ കളിയാക്കിയ സ്ത്രീകളോടായി പറഞ്ഞു.
എന്നാൽ നിരവധി പേർ ആഞ്ചലിനെ പിന്തുണച്ചും കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
“അവർക്ക് ഒരിക്കലും നിങ്ങളെ പോലെയാകാൻ കഴിയില്ല. അതിനാലാണ് അവർ നിങ്ങളെ വെറുക്കുന്നത്. നിങ്ങളുടെ അർപ്പണബോധത്തിലും നിശ്ചയദാർഢ്യത്തിലും കഠിനാധ്വാനത്തിലും ഞാൻ അഭിമാനിക്കുന്നു. നിങ്ങൾ ശക്തയും സുന്ദരിയുമാണ്“ ഒരു എക്സ് ഉപയോക്താവ് കുറിച്ചു.
“ആളുകൾ നിങ്ങളെ വിമർശിക്കുന്നത് കാണുമ്പോൾ എനിക്ക് വിചിത്രമായി തോന്നുന്നു. ഇത് നിങ്ങളുടെ ശരീരമാണ്, നിങ്ങളുടെ ജീവിതമാണ് ” മറ്റൊരാൾ പറഞ്ഞു.