2024 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം. നൈട്രസ് ഓക്‌സൈഡിന്റെ ലഹരിയിലായിരുന്ന യുവാവ് ഇലക്ട്രിക് ബൈക്ക് ഓടിക്കുകയായിരുന്ന ജോൺസനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജോൺസൺ ചികിത്സയിലിരിക്കെ മരണപ്പെട്ടു. തുടർന്ന് പോലീസ് യുവാവിനെതിരെ വാഹനം ഉപയോഗിച്ചുള്ള നരഹത്യ, ലഹരി ഉപയോഗിച്ച് വാഹനമോടിക്കല്‍, അശ്രദ്ധമായി വാഹനമോടിക്കല്‍ എന്നീ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തു.
തുടർന്ന് ഓഗസ്റ്റ് ഏഴിന് കേസ് പരിഗണിച്ച ജോർജിയ കോടതി യുവാവിന് 20 വർഷം തടവ് ശിക്ഷ വിധിച്ചു. എന്നാൽ ശിക്ഷാവിധി കേള്‍ക്കുന്നതിനിടെ ടില്‍മാന്‍ കരയുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി അദ്ദേഹത്തെ സമീപിച്ച ശേഷം മാപ്പ് നൽകിയതായി പറയുകയായിരുന്നു. 'ഞാന്‍ നിങ്ങളോട് ക്ഷമിക്കുന്നു, ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു' റെജീന പറഞ്ഞു. മറുപടിയായി യുവാവ് കരഞ്ഞുകൊണ്ട് മാപ്പ് ചോദിക്കുന്നത് വീഡിയോയിൽ കാണാം.
അതേസമയം, ട്രെൻഡിംഗ് പൊളിറ്റിക്‌സിന്റെ സഹ ഉടമയായ കോളിൻ റഗ് ആണ് ഈ വൈകാരിക നിമിഷം വീഡിയോയിൽ പകർത്തി സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെച്ചത്. ഈ ക്ലിപ്പ് കാഴ്ചക്കാരിൽ നിന്ന് സമ്മിശ്ര പ്രതികരണങ്ങൾക്ക് കാരണമായി. ചിലർ റെജീന ജോൺസന്റെ ശക്തിയെയും അനുകമ്പയെയും പ്രശംസിച്ചും മറ്റ് ചിലർ കുറ്റപ്പെടുത്തിയും രംഗത്തെത്തി.